city-gold-ad-for-blogger
Aster MIMS 10/10/2023

എന്റെ കണക്കുബൗണ്ട് ബുക്ക്

നടന്നുവന്ന വഴിയിലൂടെ തിരിഞ്ഞുനോക്കുമ്പോള്‍ (ഭാഗം 62)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 04.08.2018) എല്ലാ ജൂണ്‍ മാസവും ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുന്ന കാലമാണ്. ആദ്യമഴ മനസ്സ് കുളിര്‍പ്പിക്കും. പിന്നെ പിന്നെ മഴ ഭയപ്പാടുണ്ടാക്കും. നിറഞ്ഞൊഴുകുന്ന തോടും വയലും പേടിപ്പെടുത്തുന്നതായി മാറും. സ്‌കൂളിലേക്കുള്ള പോക്ക് സന്തോഷമേകും. ഒന്നാം ക്ലാസുകാരനായി ചെന്നതു മുതല്‍ ഏഴാം ക്ലാസു വിടുന്നതുവരെ ഓലാട്ട് സ്‌കൂളിലാണ് പഠനം. കേരളാപാഠാവലിയും, ഒരു സ്ലേറ്റും, പെന്‍സിലും, ചാക്കുസഞ്ചിയും, ഓലക്കുടയുമായി പോയിരുന്ന സ്‌കൂള്‍ കാലം എന്തൊരു സുഖമുള്ള ഓര്‍മ്മയാണെന്നോ? നിറഞ്ഞൊഴുകുന്ന തോട് മുറിച്ചു കടക്കാന്‍ കുമാരന്‍മാസ്റ്ററുടെ കൈസഹായം വേണം. വയല്‍ നിറഞ്ഞ് വരമ്പിലൂടെ വെള്ളമൊഴുകും. വരമ്പിലൂടെയുള്ള നടത്തത്തോടൊപ്പം വെള്ളം കാലുപയോഗിച്ച് തട്ടിത്തെറിപ്പിക്കും. മുന്നില്‍ നടക്കുന്നവന്റെ ട്രൗസറിലും ഷര്‍ട്ടിലും വെള്ളം തെറിക്കും. തിരിച്ചു അവനും അപ്പണി തുടങ്ങും. അതൊക്കെ ഇന്നോര്‍ക്കുമ്പോള്‍ മനസ്സിലെന്തൊരു കുളിര്‍മ്മ.!

മൂന്നാം ക്ലാസുമുതല്‍ സ്‌കൂള്‍ തുറക്കുന്ന ആദ്യദിവസം പുസ്തകങ്ങള്‍ വാങ്ങേണ്ട ലിസ്റ്റ് അധ്യാപകര്‍ തരും. അലയാളം അര്‍ത്ഥം നോട്ട്ബുക്ക് 100 പേജ് (വരയുള്ളത്). സാമൂഹ്യപാഠം നോട്ട്ബുക്ക് 100 പേജ് (വരയുള്ളത്) തുടങ്ങി അവസാനം കണക്ക്ബൗണ്ട് 300 പേജ് (വരയാത്തത്) മൂന്നാം ക്ലാസിലെത്തിയാല്‍ കണക്ക്ബൗണ്ട് കിട്ടും. അവിടം മുതല്‍ ഞങ്ങള്‍ വലിയവരാകും. കണക്ക് ഹോംവര്‍ക്ക് ചെയ്തു കൊണ്ടുപോകേണ്ടത് അതിലാണ്. അക്കാലത്ത് 'ഹോംവര്‍ക്ക്' എന്ന പേരില്‍ അറിയപ്പെടുന്നത് കണക്ക് മാത്രമാണ്. മറ്റ് വിഷയങ്ങള്‍ക്കൊന്നും ഹോംവര്‍ക്ക് നല്‍കാറില്ല.
എന്റെ കണക്കുബൗണ്ട് ബുക്ക്

ഹോംവര്‍ക്ക് ചെയ്തുകൊണ്ടുപോകലും, ശരികിട്ടലും എല്ലാം മത്സരബോധത്തോടെയാണ് നടത്താറ്. ഏഴാം ക്ലാസുവരെ കണക്കുബൗണ്ടും, ഹോംവര്‍ക്ക് ചെയ്തുകൊണ്ടു പോയതും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചിട്ടുണ്ട്. ലാഭം, നഷ്ടം, പലിശ, ഇതൊക്കെ കാണാനുള്ള വീട്ടുകണക്കാണ് അക്കാലത്ത് നല്‍കാറ്. ഒരാടിനെ വാങ്ങുമ്പോള്‍ 125 രൂപ കൊടുക്കണം. എന്നാല്‍ 13 ആടിനെ വാങ്ങുമ്പോള്‍ എത്ര രൂപ കൊടുക്കണം.? ഇങ്ങനെ ഉത്തരം കണ്ടുപിടിക്കാന്‍ നല്‍കുന്ന കണക്കിന് വഴിക്കണക്ക് എന്നാണ് പറയുക. ബഷീറിന്റെ കഥാപാത്രം പറഞ്ഞപോലെ ആടിനെ നേരിട്ടു കണ്ടാലെ വില കണക്കാക്കാന്‍ പറ്റൂ പറയാന്‍ ഞങ്ങള്‍ക്ക് ധൈര്യമില്ലായിരിന്നു.

ഏഴാം ക്ലാസിലെത്തിയാല്‍ കണക്കിന് 'ഇന്‍സ്ട്രുമെന്റ് ബോക്‌സ്' കൂടി വാങ്ങണം. അപ്പോള്‍ ഗമ ഒന്നുകൂടി കൂടും. നോട്ടുപുസ്തകവും, പാഠപുസ്തകവും ഒരു കറുത്ത റബ്ബര്‍ കൊണ്ട് കെട്ടും. ഏറ്റവും മുകളില്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സും വെക്കും. ചെറിയ ക്ലാസിലെ കുട്ടികള്‍ കണ്ട് അസൂയപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നത്. പുസ്തകകെട്ട് ചുമലില്‍ വെച്ചാണ് സ്‌കൂളിലേക്കുള്ള പോക്കും വരവും. സ്‌കൂള്‍ബാഗ് വാങ്ങിത്തരില്ല. അന്ന് സ്‌കൂള്‍ ബാഗില്ല. കയ്യില്‍ തൂക്കിനടക്കുന്ന ചണം കൊണ്ടുണ്ടാക്കിയ സഞ്ചിയേ ഉണ്ടായിരുന്നുള്ളൂ.

എന്റെ കണക്കുബൗണ്ടിന് എന്തൊക്കെയോ കഥ പറയാനുണ്ട്. ഒരു ദിവസം സ്‌കൂള്‍ വിട്ടു വരുമ്പം പുസ്തകകെട്ട് വയലിലെ വെള്ളത്തില്‍ വീണു. മുഴുവനും നനഞ്ഞു. അതെപോലെ വാരിയെടുത്ത് വീട്ടിലെത്തി. ഉണങ്ങാന്‍ വെച്ചു. നോട്ടുബുക്കും ബൗണ്ട്ബുക്കും നനഞ്ഞതിനാല്‍ മഷി പരന്നു വായിക്കാന്‍ പറ്റാത്ത വിധത്തിലായി. പുസ്തകം നനഞ്ഞതിനാല്‍ ഹോംവര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. പുതിയതായി വന്ന കുഞ്ഞിക്കണ്ണന്‍ മാഷാണ് കണക്ക് പഠിപ്പിച്ചിരുന്നത്. ഹോംവര്‍ക്കു ചെയ്തു പോയില്ലെങ്കില്‍ അടി ഉറപ്പാണ്. കാര്യം കരഞ്ഞു പറഞ്ഞപ്പോള്‍ അടിയില്‍ നിന്ന് രക്ഷപ്പെട്ടു.

കണക്കുബൗണ്ട് ഒരു ഗമ ഉണ്ടാക്കുന്ന ബുക്കാണ്. ആ ബുക്കിന്റെ ആദ്യപേജിലാണ് ടൈംടേബിള്‍ കോളം വരച്ച് എഴുതുക. ടൈംടേബിള്‍ നോക്കാന്‍ ഓരോ പീരിയഡ് കഴിയുമ്പോഴും ബൗണ്ട് എടുത്തു നോക്കണം. ചുവന്ന മഷികൊണ്ട് ശരി കിട്ടിയത് എത്രയാണെന്ന് എണ്ണിനോക്കും. തെറ്റ് കിട്ടിയത് എത്രയാണെന്നും എണ്ണിനോക്കും. ഇക്കാര്യം പരസ്പരം പറയുകയും ഏറ്റവും കൂടുതല്‍ ശരി കിട്ടിയവനെ കണ്ടെത്തുകയും ചെയ്യും.

ഏഴാം ക്ലാസിലെത്തുമ്പോഴേക്കും 16 വരെ ഗുണകോഷ്ഠം കാണാതെ പഠിക്കണം. ഓരോ ദിവസവും ഓരോ സംഖ്യയുടെ ഗുണനപ്പട്ടിക പഠിച്ചുവരാന്‍ നിര്‍ദ്ദേശിക്കും. 5 ന്റെയും 10 ന്റെയും ഗുണനപ്പട്ടിക 20 വരെ മനപ്പാഠമാക്കാന്‍ എളുപ്പമാണ്. 12,13,14,16 ഇതിന്റെ ഗുണനപ്പട്ടിക പഠിപ്പിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. പട്ടിക ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചൊല്ലും. നിരവധി തവണ ചൊല്ലി പഠിച്ചാലേ ഓര്‍മ്മയിലേക്ക് വരൂ. കണക്കു പഠിപ്പിക്കുന്ന മാഷെ ശപിച്ചുകൊണ്ടാണ് ചൊല്ലിപഠിക്കുക. സ്‌കൂളിലായാല്‍ ക്ലാസിലെ എല്ലാവരെയും ഒപ്പം നിര്‍ത്തി  ചൊല്ലാന്‍ പറയും. കാണാപാഠം പഠിച്ചവരോട് ഇരിക്കാന്‍ പറയും. അപ്പോള്‍ ബാലകൃഷ്ണനും ജനാര്‍ദ്ദനനും ആദ്യം ഇരിക്കും. അവരോട് എന്തെന്നില്ലാത്ത അസൂയ തോന്നും. വീണ്ടും ശ്രമിക്കും. അധിക നേരം നിന്നാല്‍ അപമാനമല്ലേ? അതിനാല്‍ മുഴുവന്‍ ശരിയായി പഠിച്ചില്ലെങ്കിലും ഇരിക്കും. പിന്നീട് പഠിച്ചിരുന്നോ എന്ന് പരിശോധിക്കലാണ്. തുടര്‍ച്ചയായി ചൊല്ലാന്‍ പറയലല്ല. ഇടയ്ക്ക് നിന്ന് പെട്ടെന്ന് ചോദിക്കും. ഉത്തരം ശരിയല്ലെങ്കില്‍ ചൂരല്‍ കഷായം തന്നെ. ഗുണനപ്പട്ടിക കണക്ക് ബൗണ്ടില്‍ എഴുതി വെക്കണം.

അന്ന് പഠിച്ച ല.സാ.ഗു. PNR/100, (a+b)2 =+a2+2ab+b2 ഇതൊക്കെ പഠിച്ചിട്ടെന്തുകാര്യമെന്നോര്‍ത്തു പോവുകയാണ്. ജീവിതത്തില്‍ ഇത് കൊണ്ടൊന്നും ഒരു പ്രയോജമവുമില്ല. പക്ഷേ ഗുണനപ്പട്ടിക പഠിച്ചതുകൊണ്ട് വാങ്ങല്‍ - കൊടുക്കല്‍ കാര്യങ്ങള്‍ എളുപ്പം. കണക്ക് തയ്യാറാക്കാന്‍ എളുപ്പം സാധിക്കുന്നുണ്ട്. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാതെ ഉത്തരം കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.

കണക്ക് ബൗണ്ട് പ്രത്യേക പേപ്പര്‍കൊണ്ട് പൊതിയിട്ടു വെക്കും. ആ ബുക്കിനോട് പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് എന്തോ ഒരു പ്രതിപത്തിയാണ്. കണക്കിനോടുള്ള ഭയം, ബുക്കിന്റെ വലിപ്പം, വീട്ടുകണക്കിന് കിട്ടിയ ശരി - തെറ്റുകളുടെ എണ്ണം നിര്‍ണ്ണയിക്കല്‍ മൂലം ഉണ്ടാകുന്ന സന്തോഷ സന്താപങ്ങള്‍ ഇതൊക്കെയാവാം കണക്ക് ബൗണ്ട് ബുക്കിനോടുള്ള പ്രതിപത്തി.

പൂജാ അവധിയില്‍ പഠനോപകരണങ്ങള്‍ പൂജക്ക് വെക്കണം. രണ്ടു മൂന്നു ദിവസം പുസ്തകങ്ങള്‍ പൂജക്ക് വെച്ചാല്‍ വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടല്ലോ?. പൂജപരിപാടികളിലൊന്നും വിശ്വാസമില്ലാത്ത ഞാനും പുസ്തകം പൂജക്ക് വെക്കും. അതിനു കണക്ക് ബൗണ്ടാണ് ഉപയോഗപ്പെടുത്തുക. സ്‌കൂള്‍ മാനേജരും, അധ്യാപകനുമായ കാനാ മാഷാണ് പൂജ നടത്തുക. പൂജയെടുപ്പു ദിവസം ഞങ്ങളെല്ലാം ദക്ഷിണയുമായി സ്‌കൂളിലെത്തും. ദക്ഷിണ ലഭിച്ചാല്‍ വെച്ച പുസ്തകവും പ്രസാദവും കിട്ടും.

കണക്കുമാഷെയാണ് ഏറ്റവും പേടി. അദ്ദേഹം സ്‌കൂളില്‍ വരാതിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് സ്‌കൂളിനടുത്തുള്ള പണയക്കാട്ട് അറേക്കാല്‍ ഭണ്ഡാരത്തില്‍ ഞങ്ങള്‍ പൈസ ഇടാറുണ്ട്. ഇതെഴുതുമ്പോള്‍ പറഞ്ഞുകേട്ട ഒരു കഥ ഓര്‍മ്മ വരുന്നു. ഒരു സ്‌കൂള്‍ നല്ല കാറ്റിലും മഴയിലും തകര്‍ന്നു വീണു. കുട്ടികളും അധ്യാപകരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതില്‍ എല്ലാവരും ആശ്വാസം കൊള്ളുകയായിരുന്നു. എന്നിട്ടും ഒരു കുട്ടി സ്‌കൂളിന്റെ തൂണും പിടിച്ച് ദു:ഖത്തോടെ നില്‍ക്കുകയാണ്. സാരമില്ല കുട്ടി നീ എന്തിനാണ് വിഷമിച്ചു നില്‍ക്കുന്നത്? എല്ലാവരും രക്ഷപ്പെട്ടില്ലേ? എന്ന് അധ്യാപകര്‍ ചോദിച്ചു. 'അതല്ല സര്‍ എന്റെ ദു:ഖം സ്‌കൂള്‍ പൊളിഞ്ഞു വീണപ്പോള്‍ അതിനടിയില്‍പ്പെട്ട് കണക്കുമാഷ് മരിച്ചില്ലല്ലോ എന്നോര്‍ത്താണ്'.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: School Life, Book, Mathematics, Kookkanam Rahman, Article, Story, Experience, Dehradun, Story of my foot steps part-62

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL