Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐ എസ് ഐ മാര്‍ക്ക് ഇല്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം; പിടിവീഴും, തടവിലിടും

ഐ എസ് ഐ മാര്‍ക്ക് ഇല്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. പിടിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാംKerala, news, National, Top-Headlines, Trending, 2W helmet manufacturers association welcomes govt decision to ban Non-ISI helmets
ദില്ലി: (www.kasargodvartha.com 05.08.2018) ഐ എസ് ഐ മാര്‍ക്ക് ഇല്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. പിടിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐഎസ്ഐ) മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച് വില്‍ക്കുന്ന ഹെല്‍മെറ്റുകള്‍ രാജ്യത്ത് വില്‍ക്കുന്നത് വ്യാപകമായതോടെ ഇതിന് തടയിടാന്‍ വേണ്ടിയാണ് പുതിയ തീരുമാനം.

യു എസ്, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്ന് രാജ്യത്തെത്തുന്ന ഹെല്‍മറ്റുകള്‍ക്കും ഉത്തരവനുസരിച്ച് ഐഎസ്ഐ മുദ്രയുണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ടു വീലര്‍ ഹെല്‍മെറ്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ഹെല്‍മെറ്റ് ഉത്പാദകരുമായ സ്റ്റീല്‍ബേര്‍ഡ് എംഡിയുമായ രാജീവ് കപൂര്‍ സ്വാഗതം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, National, Top-Headlines, Trending, 2W helmet manufacturers association welcomes govt decision to ban Non-ISI helmets
  < !- START disable copy paste -->