city-gold-ad-for-blogger
Aster MIMS 10/10/2023

കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

നടന്നു വന്ന വഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം (ഭാഗം 60)

കൂക്കാനം റഹ് മാന്‍

കത്ത് കിട്ടാന്‍ കാത്തിരുന്ന കാലമുണ്ടായിരുന്നു. പോസ്റ്റ്മാന്‍ വരുന്നതും നോക്കി ആകാംക്ഷയോടെ ഇരുന്ന കാലം. കത്തു കിട്ടുകയെന്നത് അംഗീകാരമായാണ് ഞാന്‍ കണ്ടത്. ഹൈസ്‌കൂള്‍ പഠനകാലത്താണ് 1964-65 ആദ്യമായൊരു മണി ഓര്‍ഡര്‍ കിട്ടുന്നത്. അന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഞാന്‍. അഞ്ചു രൂപയാണ് എം ഒ ആയിക്കിട്ടിയത്. കൂടെ കളിച്ചു വളര്‍ന്ന ഒരു ശ്രീധരനാണ് മദ്രാസില്‍ നിന്നും പ്രസ്തുത തുക അയച്ചു തന്നത്. അന്ന് കരിവെള്ളൂര്‍ ഓണക്കുന്നില്‍ ഒരു ചെറിയ മുറിയിലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടേട്ടന്റെ ഒരു കാര്‍ഡ് കിട്ടുന്നത്. ക്ലാസ്മാസ്റ്റര്‍ കുറ്റിബാലന്‍ മാഷ് എന്റെ പേര് വിളിച്ച് കാര്‍ഡ് തന്നപ്പോള്‍ അഭിമാനം തോന്നി. ക്ലാസിലെ മറ്റു സുഹൃത്തുക്കളുടെ മുമ്പില്‍ ഞാന്‍ അഹങ്കാരത്തോടെ നടക്കാന്‍ തുടങ്ങി. അവര്‍ക്കൊന്നും കിട്ടാത്ത ഒരു സംഭവമാണല്ലോ ഇത് എന്ന തോന്നലെനിക്കുണ്ടായി.

കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം


കുട്ടേട്ടന്റെ കത്ത് അല്പം ജാള്യതയും ഉണ്ടാക്കിയിട്ടുണ്ട്. അന്ന് അരക്കൊല്ല പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസമായിരുന്നു. ക്ലാസ് മാസ്റ്റര്‍ ആണ് കണക്ക് പഠിപ്പിക്കുന്നത്. കണക്ക് പരീക്ഷയില്‍ അമ്പതില്‍ പത്ത് മാര്‍ക്കേ എനിക്ക് കിട്ടിയുള്ളൂ. 'കത്തെഴുതിയാല്‍ മതി കണക്കൊന്നും പഠിക്കേണ്ട' എന്ന് പറഞ്ഞാണ് പേപ്പര്‍ തന്നത്. മറ്റുള്ള കൂട്ടുകാരുടെ മുമ്പില്‍ കാണിച്ച അഹന്ത അപ്പാടെ കെട്ടുപോയി.

പ്രണയക്കത്ത് എഴുതിയതും കിട്ടുന്നതും വളരെ അപൂര്‍വ്വമായിരുന്നു. അധ്യാപക പരീശീലന കാലത്ത് എനിക്കൊരു പ്രണയലേഖനം കിട്ടി. അത് വന്നത് ട്രൈനിംഗ് സെന്ററിലേക്കാണ്. അധ്യാപകന്മാര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ പ്രസ്തുത കത്ത് പൊട്ടിച്ചു വായിച്ചു. ക്ലാസധ്യാപകനായ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ആ കത്തുമായി ക്ലാസില്‍ വന്നു. 'ഇനി ഇതാവര്‍ത്തിക്കരുത്' എന്ന് ഭീഷണി മുഴക്കിയാണ് കത്തു തന്നത്. കൂട്ടുകാരെല്ലാം കാര്യം തിരക്കി ഞാന്‍ അവരോടൊക്കെ പറയുകയും ചെയ്തു. അതോടെ ഞങ്ങളുടെ പ്രണയവും പൊളിഞ്ഞു.

അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് കത്തുകളുടെ പ്രവാഹമുണ്ടായത്. അഞ്ചും പത്തും കത്തുകള്‍ ദിവസേന കിട്ടും. കത്ത് വീട്ടഡ്രസിലാണ് വരിക. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ആദ്യ ചോദ്യം 'ഇന്ന് വല്ല കത്തും ഉണ്ടായിരുന്നോ' എന്നായിരുന്നു. കത്തുകളൊക്കെ വായിച്ചു കഴിഞ്ഞേ ചായകുടിയും മറ്റും നടത്താറുള്ളൂ.

അക്കാലത്തെ കരിവെള്ളൂരിലെ പോസ്റ്റ്മാന്‍ ടി ടി തമ്പാന്‍ ആയിരുന്നു. തമ്പാന്‍ എന്റെ ക്ലാസ്‌മേറ്റായിരുന്നു. അവന്റെ വിയര്‍ത്തൊലിച്ച വരവ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വന്ന പോസ്റ്റല്‍ ഉരുപ്പടികള്‍ കൃത്യമായ വിലാസക്കാര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുക്കാന്‍ വളരെ തല്പരനായിരുന്നു ബാലന്‍. ഒരു ദിവസം എനിക്കൊരു രജിസ്റ്റേഡ് കത്തുണ്ടായിരുന്നു. പിഎസ്‌സി അഡ്‌വൈസ് മെമ്മോ ആണ്. അവന്റെ മുമ്പില്‍ നിന്ന് തന്നെ കവര്‍ പൊട്ടിച്ചു വായിച്ചു. ഇക്കാര്യമറിഞ്ഞപ്പോള്‍ ബാലന്റെ മുഖം വിഷണ്ണഭാവം പൂണ്ടതായിക്കണ്ടു. അവന് ഇങ്ങനെ ആവാന്‍ കഴിഞ്ഞില്ലല്ലോ എന്ന വൈഷമ്യമായിരിക്കും അവന്റെ മുഖത്ത് പ്രതിഫലിച്ചത്.

കാന്‍ഫെഡില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ പി എന്‍ പണിക്കര്‍, ഡോ. കെ ശിവദാസന്‍ പിള്ള, പി ടി ഭാസ്‌കരപണിക്കര്‍ എന്നിവരുടെ എഴുത്ത് ആഴ്ചയില്‍ ഒന്നു വീതമെങ്കിലും കിട്ടും. പി എന്‍ പണിക്കര്‍ ഇന്‍ലന്‍ഡിലോ കവറിലോ ആണ് കത്തയച്ചിരുന്നത്. ആ കത്തുകളില്‍ അഭിനന്ദനങ്ങളുണ്ടാവും, വിമര്‍ശനങ്ങളുണ്ടാവും, വഴക്കു പറച്ചിലും കാണും. ആ കത്തുകളെല്ലാം ഇന്നും നിധിപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഞാന്‍. അതൊക്കെ ക്രോഡീകരിച്ച് പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്തത് മന്ത്രി ചന്ദ്രശേഖരനാണ്.

സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയുടെ കാലത്ത് നവസാക്ഷരരുടെ കത്തുകള്‍ ഒരുപാട് കിട്ടാറുണ്ടായിരുന്നു. അവര്‍ അക്ഷരം പഠിച്ച സന്തോഷമറിയിക്കലായിരുന്നു പഠിതാക്കളുടെ ലക്ഷ്യം. കത്തുകളെല്ലാം സൂക്ഷിച്ചു വെക്കുന്ന ഏര്‍പ്പാടുണ്ടെനിക്ക്. ഇത്രയും കാലത്തെ കത്തുകള്‍ സൂക്ഷിച്ചു വെക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണിപ്പോള്‍. പഴയ കത്തുകള്‍ എടുത്തു വായിക്കല്‍ സുഖമുള്ള കാര്യമാണ്. അക്കൂട്ടത്തില്‍ ഊമക്കത്തുകളുമുണ്ട്. ഊമക്കത്തുകളും നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ഇപ്പോള്‍ പോസ്റ്റ്മാന്‍ കൊണ്ടുവരുന്നത് ബുക്ക് പോസ്റ്റുകള്‍ മാത്രമാണ്. ഇടയ്ക്ക് ബാങ്ക് നോട്ടീസ്, ക്ഷണക്കത്തുകള്‍, തുടങ്ങിയ തപാല്‍ ഉരുപ്പടികളും കിട്ടും. ഒരു കാലത്ത് പോസ്റ്റോഫീസ്, പോസ്റ്റ്മാന്‍ ഇതൊക്കെ ഹരമായിരുന്നു. ആ കാലഘട്ടം ഇപ്പോള്‍ അകന്നുപോയി. പതിനഞ്ച് പൈസ വിലയുള്ള പോസ്റ്റ് കാര്‍ഡ്, അമ്പത് പൈസ വിലയുള്ള ഇന്‍ലാന്‍ഡ്, രണ്ട് രൂപ വിലയുള്ള തപാല്‍ കവര്‍ ഇങ്ങനെയായിരുന്നു അടുത്തകാലം വരെ തപാല്‍ വസ്തുക്കളുടെ വില. ഇന്നത് മാറി. എല്ലാത്തിനും വില വര്‍ദ്ധിച്ചു.

പണ്ട് കുട്ടിക്കാലത്ത് ടെലഫോണ്‍ ഉണ്ടാക്കിക്കളിച്ചത് ഓര്‍മ്മ വരുന്നു. രണ്ട് തീപ്പെട്ടി കൂട് ഒരു ചരട് കൊണ്ട് ബന്ധിച്ച് ഇരുഭാഗത്തുനിന്നും രണ്ട് സുഹൃത്തുക്കള്‍ സംസാരിക്കും. കുട്ടിക്കാലത്തെ കളി ലാന്‍ഡ് ഫോണ്‍ സൗകര്യം വന്നപ്പോള്‍ ഓര്‍ത്തുപോയി. 1989 മുതല്‍ എന്റെ വീട്ടില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ കിട്ടി. ആ സമയത്ത് വീട്ടില്‍ എത്തിയാല്‍ ഉടനെ അന്വേഷിക്കുക. 'ആരെങ്കിലും വിളിച്ചിരുന്നോ?' എന്നാണ്. വിളിച്ച ആളുകളെയൊക്കെ തിരിച്ചു വിളിക്കും.

ലാന്‍ഡ് ഫോണിന്റെ സൗകര്യം കിട്ടിയപ്പോഴും പോസ്റ്റ്മാനെ കാത്തുനില്‍ക്കുമായിരുന്നു. ഫോണില്‍ എല്ലാ കാര്യങ്ങളും അറിയിക്കാന്‍ കഴിയില്ലല്ലോ?. 2001 ല്‍ എനിക്ക് ഒരു ഗള്‍ഫ് സുഹൃത്തു മൊബൈല്‍ ഫോണ്‍ സമ്മാനമായിത്തന്നു. അക്കാലത്ത് ഇന്‍കമിംഗ് കോളിനും, ഔട്ട്‌ഗോയിംഗ് കോളിനും ചാര്‍ജുണ്ട്. അതിനാല്‍ അത്യാവശ്യമായെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ. ത്രീജിയും ഫോര്‍ജിയും വന്നപ്പോള്‍ എല്ലാം എളുപ്പമായി. മെസ്സേജുകള്‍ അയക്കാനും വാട്‌സ്അപ്പ് സൗകര്യവും മുഖപുസ്തകസൗകര്യവും വന്നതോടെ കത്തുകളുടെ പ്രസക്തിയെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. എല്ലാം മൊബൈല്‍ ഫോണിലൂടെ സാധ്യമാവുമെന്ന സ്ഥിതി വന്നു കഴിഞ്ഞു.

പോസ്റ്റ്മാന്‍മാരെ കാത്തു നില്‍ക്കുന്ന കാലഘട്ടം അവസാനിച്ചു കഴിഞ്ഞു. ആര്‍ത്തിയോടെ കത്തുകള്‍ക്ക് കാത്തുനിന്ന കാലവും അസ്തമിച്ചു. ഒരുകാലത്ത് മനസ്സിന് സന്തോഷം പകര്‍ന്ന കത്തുകള്‍ ഇന്ന് മൊബൈല്‍ഫോണിന് വഴിമാറികൊടുത്തു. കാലം എത്ര പെട്ടെന്നാണ് മാറിക്കൊണ്ടിരിക്കുന്നത്?. പണ്ട് നൂല് കെട്ടി ഫോണ്‍കളി കളിച്ചവരാണ് ഞങ്ങളുടെ ചെറുപ്പം. ഇന്നത്തെ ചെറിയ കുട്ടികള്‍ യഥാര്‍ത്ഥ മൊബൈല്‍ കൊണ്ട് കളിക്കുകയാണ്. പിഞ്ചു കുട്ടികള്‍ പോലും മൊബൈല്‍ ഉപയോഗിക്കേണ്ട സാങ്കേതിക വിദ്യകള്‍ പഠിച്ചുകഴിഞ്ഞു.

ചില പോസ്റ്റ്മാന്‍മാര്‍ കത്തുകള്‍ വീട്ടിലെത്തിക്കാതെ കടയിലും മറ്റും ഏല്‍പ്പിക്കും. കടയുടെ മുന്നിലൂടെ നടന്നു പോവുമ്പോള്‍ 'മാഷേ നിങ്ങള്‍ക്ക് രണ്ട് കത്തുണ്ട്' എന്ന് കടക്കാരന്‍ വിളിച്ചു പറയും. ആ വിളിച്ചു പറയലും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

കത്തുകളെക്കുറിച്ചു ദു:ഖവും ഉണ്ടായിട്ടുണ്ട്. ഒരു ആഫീസില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ആകാശവാണിയില്‍ നിന്നും എനിക്കു വന്ന കത്ത് സഹപ്രവര്‍ത്തകരില്‍ ആരോ എടുത്ത് മാറ്റിവെച്ചു. പ്രോഗ്രാം റിക്കാര്‍ഡ് ചെയ്യാന്‍ പോവേണ്ട ദിവസം ആ കത്ത് ആഫീസില്‍ എന്റെ മേശപ്പുറത്ത് കൊണ്ടിട്ടു.  ആ പരിപാടിയില്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റാതെ പോയി...

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്




Keywords:  Article, Kookanam-Rahman, Love letter, Job, Student, Karivellur, Letter, Life, Biography, story-of-my-foot-steps, Kasargod, Writing.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL