Join Whatsapp Group. Join now!
Aster MIMS 10/10/2023

തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

സ്വന്തം മക്കളെപ്പോലെ മരുമക്കളെ വളര്‍ത്തുന്ന അമ്മാവന്‍മാര്‍ ഇക്കാലത്ത് Article, Kookanam-Rahman, Business, Drama, Uncle, Story of my foot steps part-55.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം അന്‍പത്തിയഞ്ച്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 06.06.2018) സ്വന്തം മക്കളെപ്പോലെ മരുമക്കളെ വളര്‍ത്തുന്ന അമ്മാവന്‍മാര്‍ ഇക്കാലത്ത് വളരെ വിരളമാണ്. എനിക്കൊരു അമ്മാവനുണ്ടായിരുന്നു, എന്നെ താലോലിച്ചു വളര്‍ത്താന്‍. ഈ കഴിഞ്ഞാഴ്ച അദ്ദേഹം ജീവിതത്തോട് യാത്ര പറഞ്ഞു. സഹജീവികളോട് കരുണ കാണിക്കുകയും, കഷ്ടപ്പെടുന്നവര്‍ക്ക ് കാരുണ്യത്തിന്റെ കൈത്തിരി കാണിക്കുകയും, പുരോഗമനവാദിയായി ജീവിതം നയിക്കുകയും ചെയ്ത അദ്ദേഹത്തെക്കുറിച്ച് പൊതുജനത്തിനറിയാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്.

ഞങ്ങളുടെ കുടുംബം പാരമ്പര്യമായി അങ്ങാടി വ്യാപാരം നടത്തിയവരായിരുന്നു. പാരമ്പര്യമായി ലഭിച്ച സ്വത്തുവകകള്‍ ഒന്നുമില്ല. വളരെ ചെറുപ്പത്തിലേ അധ്വാനിച്ചു ജീവിതമാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. ചെറിയൊരു കച്ചവട പീടികയാണെങ്കിലും ജനങ്ങളുമായുള്ള സഹകരണം മൂലം മോശമല്ലാത്ത വരുമാനം കച്ചവടത്തില്‍ നിന്ന് ലഭിച്ചു. കച്ചവടം പിന്നീട് കരിവെള്ളൂരിലേക്ക് മാറ്റി. കൂറ് കച്ചവടത്തിലാണ് അമ്മാവന് താല്‍പര്യം. ഓണക്കുന്നില്‍ രാഘവന്‍നമ്പ്യാരുമായി കൂട്ടുചേര്‍ന്ന് വലിയൊരു അനാദിക്കച്ചവടം തുടങ്ങി. ഒന്നുരണ്ടു വര്‍ഷത്തിനുശേഷം ചൊറിയന്‍ മുഹമ്മദ് എന്ന കുറ്റപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദിന്റെ കൂടെ ചേര്‍ന്ന് അനാദിക്കച്ചവടം തുടങ്ങി. കൂറുകാരന്‍ മുഹമ്മദിന് ഓണക്കുന്നില്‍ വലിയൊരു പീടിക പണിയാന്‍ സാധിച്ചു. ഈത്തപ്പഴ കൊട്ടയില്‍ നിന്ന് സ്വര്‍ണ്ണം കിട്ടിയതിനാലാണ് അത്ര വലിയ കെട്ടിടം പണിയാന്‍ സാധിച്ചതെന്ന് ആളുകള്‍ കുശുമ്പു പറയുന്നത് കേട്ടിട്ടുണ്ട്.

തുടര്‍ന്ന് കച്ചവടം പാലക്കുന്നിലെ അബ്ദുര്‍ റഹ് മാന്‍ ഹാജിക്കയുടെ കൂടെയായി. കച്ചവട ടെക്കിനിക്ക് അറിയാവുന്നതിനാല്‍ എല്ലാ കൂറ് കച്ചവടത്തില്‍ നിന്നും നല്ല ലാഭവിഹിതം കിട്ടിയിട്ടുണ്ട്. ഒന്നാം ക്ലാസു മുതല്‍ കോളജ് തലം വരെ എന്റെ വിദ്യാഭ്യാസ കാര്യത്തില്‍ അതീവ ശ്രദ്ധ കാണിക്കുകയും, എന്റെ ഏതാവശ്യങ്ങളും നിറവേറ്റിത്തരാന്‍ യാതൊരു വിമുഖതയും കാണിക്കാത്ത വ്യക്തിയാണദ്ദേഹം. വഴിതെറ്റുമ്പോള്‍ ഉപദേശിച്ച് നേരെയാക്കാനും, അമ്മാവന്റെ സൃഹുത്തുക്കളെ പറഞ്ഞുവിട്ട് നിര്‍ദേശങ്ങള്‍ പറഞ്ഞുതരാന്‍ ഏര്‍പ്പാടാക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

Article, Kookanam-Rahman, Business, Drama, Uncle, Story of my foot steps part-55.

കരിവെള്ളൂരില്‍ മലയാള മനോരമയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ബാലജനസഖ്യം സ്ഥാപിച്ച് അതിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചപ്പോഴും മറ്റും നമ്മുടെ വഴി അതല്ല എന്ന് കാണിച്ചു തന്നത് ഓര്‍ത്തു പോവുകയാണ്. 1962 -ല്‍ എന്റെ പതിനൊന്നാമത്തെ വയസ്സില്‍ അമ്മാവന്‍ എന്നോടു കാണിച്ച സ്‌നേഹവാത്സല്യത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. എന്റെ സുന്നത്ത് കര്‍മ്മം ആര്‍ഭാടാമായി നടത്തി. അന്നത്തെ കാലത്ത് ഈ കര്‍മ്മത്തിന് ക്ഷണക്കത്ത് അടിക്കുക എന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. ആ മനോഹരമായ കാര്‍ഡിലടിച്ച ക്ഷണക്കത്ത് ഇന്നും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. എന്റെ പേര് ആദ്യമായി അച്ചടി മഷി പുരണ്ടത് ആ കത്തിലാണ്. ആദ്യ കാലത്ത് സമ്പാദിച്ച തുകകൊണ്ട് രണ്ട് ഏക്കറോളം വരുന്ന നല്ല ഫലപുഷ്ടിയായ ഭൂമി അദ്ദേഹം സ്വന്തമായി വെച്ചില്ല. കൂടപ്പിറപ്പുകളായ തന്റെ സഹോദരിക്കും സഹോദരനും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു കൊടുക്കുകയാണ് ചെയ്തത്.

ഇത്തരം മനസ്സുള്ളവര്‍ ആരുണ്ടീക്കാലത്ത്. ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റ്കാരനായി ജീവിച്ചുവന്ന ആളാണ് അമ്മാവന്‍. കൂക്കാനക്കാരന്‍ മുഹമ്മദ് എന്ന പേരിലറിയപ്പെടുന്ന മുഹമ്മദിച്ച. റെഡ് വളണ്ടിയറായി ജാഥ നയിക്കുന്ന മുഹമ്മദിച്ച ഞങ്ങള്‍ക്കെല്ലാം ആവേശമായിരുന്നു. എന്നും കമ്മ്യൂണിസ്റ്റ് ആശയത്തോട് ഭ്രമം പുലര്‍ത്തുകയും, അധ്വാനിക്കുന്നവരെയും, കഷ്ടപ്പെടുന്നവരെയും സഹായിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്. നല്ലൊരു നാടക നടനാണ്. കൂക്കാനത്ത് ആദ്യമായി അരങ്ങേറിയ തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ മെയിന്‍ കഥാപാത്രമായി അഭിനയിച്ചത് അമ്മാവനാണ്. കത്തിച്ചുവെച്ച പെട്രോമാക്‌സ് വെളിച്ചത്തിലാണ് നാടകം അരങ്ങേറിയിരുന്നത്. കമ്മ്യൂണിസ്റ്റ്കാരനായ മുഹമ്മദിച്ച വിശ്വാസി കൂടിയാണ്. കരിവെള്ളൂര്‍ ജുമാമസ്ജിദിന്റെ പ്രസിഡണ്ടായും, സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടിണ്ട്. മുസ്ലീം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാന്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും അദ്ദേഹം നടത്തിയിട്ടുണ്ട്. 'മുസ്ലീം കള്‍ച്ചറല്‍ സൊസൈറ്റി' എന്ന പേരില്‍ ഒരു സംഘടന കരിവെള്ളൂരില്‍ രൂപം കൊടുത്തത് അമ്മാവന്റെ നേതൃത്വത്തിലാണ്.

ആദ്യമായി ഒരു മുസ്ലീം സ്ത്രീയെ പങ്കെടുപ്പിച്ച് കഥാപ്രസംഗം നടത്തി. ശ്രീമതി റംലാ ബീഗത്തെയാണ് കഥാപ്രസംഗ പരിപാടിക്ക് കൊണ്ടുവന്നത്. നാട്ടുകാരുടെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടി ആയിരുന്നു അത്. പക്ഷേ കാലക്രമത്തില്‍ അമ്മാവന്റെ ഭാവനയ്ക്കനുസരിച്ച് പുരോഗമനാത്മകമായി പ്രവര്‍ത്തിക്കാന്‍ പിന്‍തുടര്‍ന്നുവന്ന സംഘാടകര്‍ ശ്രമിച്ചില്ല. ആദ്യവിവാഹം ഉദിനൂരിലായിരുന്നു. അമ്മായി പാവമായിരുന്നു. പക്ഷേ അമ്മായിയുടെ ഉപ്പയുടെ മുന്‍കോപം കാരണം അമ്മാവന് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. മനോഹരമായ ഒരു 'വേര്‍പിരിയല്‍' കവിത ആ അമ്മായിക്ക് സമ്മാനിച്ചാണ് അമ്മാവന്‍ അവരോട് വിടപറഞ്ഞത്. രണ്ടാമത് വിവാഹം ചെയ്ത സഫിയ അമ്മായിയില്‍ ആണ് അമ്മാവന് മിടുക്കരായ മൂന്നു മക്കളുണ്ടായത്. അവരുടെ സ്‌നേഹ പരിലാളനയിലാണ് അമ്മാവന്‍ അവസാന നാളുകള്‍ കഴിച്ചു കൂട്ടിയത്.

എനിക്കു മറക്കാന്‍ കഴിയാത്ത സംഭവം, അധ്യാപക പരിശീലനം കഴിഞ്ഞ് ഒരു ദിവസം പോലും പാഴാക്കാതെ എനിക്ക് ജോലിവാങ്ങിത്തന്നു. രണ്ടായിരം രൂപക്ക് (1970 ല്‍) ഇന്നത്തെ ഇരുപത് ലക്ഷം വരും. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലല്ല സഹായിച്ചത്. ഒരു കുടുംബം പച്ചപിടിക്കട്ടെ എന്ന ബോധമാണ് അമ്മാവനെ അതിന് പ്രേരിപ്പിച്ചത്. ഒരുപാട് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് പട്ടിണിയുടെയും ദാരിദ്രത്തിന്റെയും വില അറിഞ്ഞ ആ നല്ല മനുഷ്യന്‍ അത്തരക്കാരെ സഹായിക്കാന്‍ എന്നും മുന്നിലുണ്ടായിരുന്നു. അമ്മാവനെക്കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചെയ്തികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പറയാന്‍ എനിക്ക് ഒട്ടനവധി കാര്യങ്ങളുണ്ട്. അതൊക്കെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഇങ്ങനെയും ഒരാള്‍ ജീവിച്ചു കടന്നു പോയിട്ടുണ്ടെന്ന് വരും തലമുറ ഓര്‍ക്കണം.

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും


48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്


53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Business, Drama, Uncle, Story of my foot steps part-55.