Join Whatsapp Group. Join now!
Aster MIMS 10/10/2023

മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 12 പവന്‍ സ്വര്‍ണാഭരണങ്ങളും 5 ലക്ഷം രൂപയുമായി ട്രാന്‍സ്‌ജെന്‍ഡറിന്റെ കൂടെ ഒളിച്ചോടിയ യുവതിയെ കണ്ടെത്താനായില്ല; പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍പ്പെട്ടെന്ന് സംശയം

12 പവന്‍ സ്വര്‍ണാഭരണവും അഞ്ചുലക്ഷം രൂപയുമായി മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. Kasaragod, Kerala, news, Kanhangad, Top-Headlines, Missing, complaint, Police, Investigation, No information about missing house wife
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2018) 12 പവന്‍ സ്വര്‍ണാഭരണവും അഞ്ചുലക്ഷം രൂപയുമായി മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. മെയ് 21ന് കാണാതായ കാഞ്ഞങ്ങാട്ടെ തമ്പുരാട്ടി ഫിനാന്‍സ് ഉടമ ആവിക്കര എന്‍ കെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ യോഗിത (34)യുടെ തിരോധാനത്തിലാണ് ദുരൂഹത തുടരുന്നത്.

ബിപി പരിശോധിക്കാനാണെന്നും പറഞ്ഞാണ് 10 വയസുള്ള മകളെ അമ്മയുടെയും സഹോദരന്റെയുംകൂടെ നിര്‍ത്തി യോഗിത വീട്ടില്‍ നിന്നും ഇറങ്ങിയത്. വരാന്‍ വൈകിയതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച 12 പവനും 5 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായത്. ഇതേ തുടര്‍ന്ന് സന്തോഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തില്‍ യോഗിത സ്‌ത്രൈണസ്വഭാവമുള്ള ജംഷീര്‍ എന്ന യുവാവിനോടൊപ്പമാണ് പോയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ജംഷീര്‍ വളരെക്കാലമായി യോഗിതയുമായി അടുത്ത പരിചയത്തിലാണ്. മിക്ക സമയത്തും ജംഷീര്‍ യോഗിതയുടെ ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടാകാറുണ്ടത്രെ. പോലീസ് സൈബര്‍സെല്‍ വഴി മൊബൈല്‍ ഫോണ്‍ 21ന് ഉച്ചവരെ ബേക്കല്‍ പള്ളിക്കര ടവറില്‍ ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. കര്‍ണാടക സ്വദേശിനിയായ യോഗിതക്ക് ഗുജറാത്തില്‍ അടുത്ത ബന്ധുക്കളുണ്ട്. അവിടെ പോയിട്ടുണ്ടാകാമെന്ന സംശയത്തില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

അതേ സമയം യോഗിതയെ ജംഷീര്‍ മുഖേന പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചിട്ടുണ്ടാകുമോ എന്ന സംശയവും പോലീസിനുണ്ട്. യോഗിതയെ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പുപോലും കണ്ടെത്താനാകാത്തതാണ് യോഗിത പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിന് കാരണം. അതേ സമയം യോഗിതയെ കണ്ടെത്താന്‍ ഗൗരവമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കളുടെ സമ്മര്‍ദ്ദങ്ങളില്ലാത്തതിനാല്‍ പോലീസും അന്വേഷണത്തില്‍ ഗൗരവം കാണിക്കുന്നില്ല.

Related News:
ഭര്‍ത്താവിന്റെ 5 ലക്ഷം രൂപയുമായി ട്രാന്‍സ്‌ജെന്‍ഡറിന്റെ കൂടെ മുങ്ങിയ യുവതിയെ കണ്ടെത്താനായില്ല; അന്വേഷണം മുംബൈയിലേക്ക്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Missing, complaint, Police, Investigation, No information about missing house wife
  < !- START disable copy paste -->