കോഴിക്കോട്:(www.kasargodvartha.com 01/06/2018) നിപ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ടായിരുന്ന മധുസൂദനന്‍ മരിച്ച സാഹചര്യത്തില്‍ നിപ വൈറസ് വീണ്ടും പടരുന്നു എന്ന ആശങ്കയെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ അനുമതി തേടി കളക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പ്രവര്‍ത്തനം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കണം എന്നാണ് കളക്ടര്‍ അവശ്യപെട്ടിരിക്കുന്നത്.
അതേസമയം ഇക്കഴിഞ്ഞ അഞ്ച്, 14 തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും, സിടി സ്‌കാന്‍ റൂമിലും വെയിറ്റിംഗ് റൂമിലും 18, 19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ളവരോട് സ്റ്റേറ്റ് നിപാ സെല്ലില്‍ ബന്ധപ്പെടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ വൈറസ് ബാധിച്ച് ബാലുശേരി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്സിംഗ് ജീവനക്കാരോടും ജോലിയില്‍ നിന്നും ഒരാഴ്ചത്തേക്ക് മാറിനില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം ആശുപത്രിയില്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, District Collector, Court, Trending, Health, Health-Department, Doctors,Top-Headlines,Nipa virus; district collector demand to stop functioning of Kozhikode district court