Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോറി സ്‌കൂട്ടറിലിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ലോറി സ്‌കൂട്ടറിലിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൗപിലെ സമീര്‍ (30), ഭാര്യ ബെല്‍ത്തങ്ങാടി സ്വദേശിനി ഷംറിന്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച നന്തൂര്‍ സര്‍ക്കിളിലാണ്Mangalore, news, Top-Headlines, Accidental-Death,Newly-married couple dies in accident at Nanthoor
മംഗളൂരു: (www.kasargodvartha.com 13.06.2018) ലോറി സ്‌കൂട്ടറിലിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൗപിലെ സമീര്‍ (30), ഭാര്യ ബെല്‍ത്തങ്ങാടി സ്വദേശിനി ഷംറിന്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച നന്തൂര്‍ സര്‍ക്കിളിലാണ് അപകടമുണ്ടായത്. ബെല്‍ത്താങ്ങിടിയിലേക്ക് പോവുകയായിരുന്ന സമീര്‍ ഓടിച്ച സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന ലോറിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഷംറിന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഈയടുത്താണ് ഇരുവരുടെയും കല്യാണം കഴിഞ്ഞത്. ഇതിനു ശേഷം ഗള്‍ഫിലേക്ക് പോയി നാട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു. യുവദമ്പതികളുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി. കങ്കനാടി പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, Accidental-Death,Newly-married couple dies in accident at Nanthoor
  < !- START disable copy paste -->