മുളിയാര്‍: (www.kasargodvartha.com 07.06.2018) മുളിയാര്‍ പഞ്ചായത്തിന്റെ കീഴിലുള്ള ചാപ്പാടി എസ്.സി കോളനിയിലെ കമ്മ്യൂണിറ്റി ഹാള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ പതിനായിരങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു വില്‍ക്കാനുള്ള ഭരണകക്ഷി നേതാവിന്റെ ശ്രമം റവന്യൂ വകുപ്പ് തടഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭരണസ്വാധീനം ഉപയോഗിച്ചാണ് നേതാവ് മരം മുറിച്ചു കടത്താന്‍ ശ്രമിച്ചത്. ഈ മരം മുറിച്ചു കടത്തുന്നത് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫീസര്‍ നേരത്തെ സ്വകാര്യവ്യക്തിക്ക് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. മരം മുറിക്കുന്ന സമയത്തു തന്നെ കോളനിവാസികള്‍ വില്ലേജ് ഓഫീസര്‍ക്ക് വിവരം നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ അനങ്ങിയിരുന്നില്ല. പിന്നീട് നാട്ടുകാര്‍ താലൂക്ക് ഓഫീസ് അധികൃതരെ വിഷയം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് മരം കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം റവന്യൂ വകുപ്പ് തടഞ്ഞത്.
മരം മുറിച്ചുമാറ്റിയതില്‍ കോളനിവാസികളിലും നാട്ടുകാരിലും കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. വില്ലേജ് ഓഫീസര്‍ ബിന്ദു, അസി. വില്ലേജ് ഓഫീസര്‍ ശിവരാമന്‍ എന്നിവരെത്തിയാണ് മരം നീക്കുന്നത് തടഞ്ഞത്. സംഭവം സംബന്ധിച്ച് താലൂക്ക് ഓഫീസര്‍ക്ക് വിശദമായ റിപോര്‍ട്ട് കൈമാറിയതായി വില്ലേജ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, Muliyar, Panchayath, Leader Attempt to sell trees; held by Revenue officers
< !- START disable copy paste -->