city-gold-ad-for-blogger
Aster MIMS 10/10/2023

റെയില്‍വേ സ്റ്റേഷനില്‍ നിയമ വിദ്യാര്‍ത്ഥിനിയെ മുണ്ടുപൊക്കി അശ്ലീലം കാണിച്ച സംഭവം; യുവതിയുടെ ഇ-മെയില്‍ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പ്രതിക്കു വേണ്ടി തിരച്ചില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.06.2018) റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നിയമ വിദ്യാര്‍ത്ഥിനിയെ മുണ്ടുപൊക്കി അശ്ലീലം കാണിച്ച സംഭവത്തില്‍ യുവതിയുടെ ഇ-മെയില്‍ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് മംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്കു നേരെ അപമാന ശ്രമമുണ്ടായത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നത്. വൈകുന്നേരം 4.30 മണിയോടെ പിതാവിന്റെ കൂടെ കാഞ്ഞങ്ങാട്ടെത്തിയ കവിത എന്ന പെണ്‍കുട്ടി ഏറനാട് എക്സ് വരുന്നതും കാത്ത് നില്‍ക്കുന്നതിനിടെയാണ് ഒരാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

ഇയാളെ പെണ്‍കുട്ടി കൈയ്യേറ്റം ചെയ്യുകയും തല്ലിയോടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇ-മെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനാണു പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497980921 (ഹൊസ്ദുര്‍ഗ് എസ് ഐ), 9497987 220 (ഹൊസ്ദുര്‍ഗ് സിഐ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനും പോലീസ് അറിയിച്ചു. അതേ സമയം ഇയാളില്‍ നിന്ന് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും ഉപദ്രവം ഉണ്ടായിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related News:
റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മുണ്ട്‌പൊക്കി അശ്ലീലം കാണിച്ച മധ്യവയസ്‌ക്കനെ പൊതിരെ തല്ലി നിയമവിദ്യാര്‍ത്ഥിനി; സംഭവം വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റും

റെയില്‍വേ സ്റ്റേഷനില്‍ നിയമ വിദ്യാര്‍ത്ഥിനിയെ മുണ്ടുപൊക്കി അശ്ലീലം കാണിച്ച സംഭവം; യുവതിയുടെ ഇ-മെയില്‍ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പ്രതിക്കു വേണ്ടി തിരച്ചില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, case, complaint, Student, Case against Unknown man for abusing girl
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL