Join Whatsapp Group. Join now!
Aster MIMS 10/10/2023

എഞ്ചിന്‍, ഷാസി നമ്പര്‍ തിരുത്തി ഓട്ടം; ഓട്ടോ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍, 3 ഓട്ടോറിക്ഷകള്‍ പിടിച്ചെടുത്തു

ഓട്ടോറിക്ഷയുടെ എഞ്ചിന്‍, ഷാസി നമ്പര്‍ തിരുത്തി സര്‍വീസ് നടത്തിയ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലൂരാവിയിലെ മുകേഷിനെ (40)യാണ് ഹൊസ്ദുര്‍ഗ് Kasaragod, Kerala, news, Police, Kanhangad, Hosdurg, custody, Investigation, Auto Driver, Auto-rickshaw, Auto driver held with Engine number changed Auto Rikshaw
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.06.2018) ഓട്ടോറിക്ഷയുടെ എഞ്ചിന്‍, ഷാസി നമ്പര്‍ തിരുത്തി സര്‍വീസ് നടത്തിയ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലൂരാവിയിലെ മുകേഷിനെ (40)യാണ് ഹൊസ്ദുര്‍ഗ് എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കലുണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകള്‍ പോലീസ് പിടിച്ചെടുത്തു.

നേരത്തേയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മുകേഷിനോട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ മുകേഷിന്റെ വണ്ടിയുടെ ആര്‍സി ബുക്കിലെ നമ്പറല്ല എഞ്ചിനിലും ഷാസിയിലുമുള്ളതെന്നു കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സമാന രീതിയിലുള്ള രണ്ട് ഓട്ടോ റിക്ഷകള്‍ കൂടി വീട്ടിലുണ്ടെന്ന് പോലീസിന് വ്യക്തമായത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Kanhangad, Hosdurg, custody, Investigation, Auto Driver, Auto-rickshaw, Auto driver held with Engine number changed Auto Rikshaw
  < !- START disable copy paste -->