Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവ് മദ്രസ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

യുവാവിനെ മദ്രസയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട്‌റോഡിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് മുബീനെ (38)യാണ് ആദൂര്‍ കോട്ടൂരില്‍ മദ്രസയ്ക്കകത്ത് തൂങ്ങിമരിച്ചKasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Police, suicide, madrasa, Youth found dead in Madrasa
കാസര്‍കോട്: (www.kasargodvartha.com 30.05.2018) യുവാവിനെ മദ്രസാ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട്‌റോഡിലെ താമസക്കാരനായ ബഷീറിന്റെ മകന്‍ മുഹമ്മദ് മുബീനെ (38)യാണ് ആദൂര്‍ കോട്ടൂരില്‍ മദ്രസയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

ബുധനാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. അത്താഴം കഴിച്ച ശേഷം ബാങ്ക് വിളിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്ന പള്ളി ഇമാമാണ് മദ്രസയ്ക്ക് പുറത്ത് ഒരു ബൈക്കും ഹെല്‍മറ്റും കണ്ടത്. തുടര്‍ന്ന് മദ്രസയിലെത്തി മുറിയിലെ ലൈറ്റിട്ട് നോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മുബീനാണെന്ന് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. ഖമറുന്നിസയാണ് മുബീനിന്റെ മാതാവ്. ഭാര്യ: സാജിത. ഏക മകള്‍: ഖമറുന്നിസ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Police, suicide, madrasa, Youth found dead in Madrasa
  < !- START disable copy paste -->