മംഗളൂരു: (www.kasargodvartha.com 23.05.2018) കേരളത്തില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് കര്‍ണാടകയിലേക്കും. മംഗളൂരുവില്‍ രണ്ട് പേര്‍ നിപ വൈറസ് നിരീക്ഷണത്തിലാണ്. ഇരുപതു വയസ്സ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ പുരുഷനുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവര്‍ ഇരുവരും കേരളത്തിലെത്തിയിരുന്നതായും നിപ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര്‍, മൈസൂരു, കൊടഗു, ദക്ഷിണകന്നഡ, ഉത്തര കന്നഡ, ഷിവമോഗ, ചിക്കമംഗളൂരു എന്നീ ജില്ലകളില്‍ രോഗബാധയുണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ മംഗളൂരു അതിര്‍ത്തിയായ കാസര്‍കോട്ട് നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ സജീവമാണ്. എന്നാല്‍ കാസര്‍കോട്ട് നിപ സ്ഥിരീകരിച്ചിട്ടില്ല.
തെലങ്കാന ആരോഗ്യവകുപ്പ് നിപാ വൈറസ് ബാധയില്‍ ജാഗ്രത പുലര്‍ത്തുന്നതായി ആരോഗ്യമന്ത്രി സി ലക്ഷ്മണ റെഡ്ഡി പറഞ്ഞു. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധരുമായി വിഷയത്തില്‍ സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.
ജനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കുമുള്ള യാത്ര തത്കാലം നിര്‍ത്തിവെക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രോഗം പടരുന്നത് തടയുന്നതിനായാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Mangalore, Top-Headlines, Trending, Hospital, Treatment, Patient's, Nipah Virus reported at Mangaluru.