Join Whatsapp Group. Join now!
Aster MIMS 10/10/2023

നിപ; കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്, 136 പേര്‍ നിരീക്ഷണത്തില്‍, 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 12 ആയി

നിപ വൈറസ് ബാധയെ തുടര്‍ന്ന് 160 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13 പേര്‍ക്ക് രോഗം News, Kozhikode, Kerala, Top-Headlines, Health, Medical College, Trending, Death, Health-Department,
കോഴിക്കോട്:(www.kasargodvartha.com 24/05/2018) നിപ വൈറസ് ബാധയെ തുടര്‍ന്ന് 160 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.136 പേര്‍ നിരീക്ഷണത്തിലാണ്. 19 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലും.

വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. നിപ ബാധിച്ച് മരിച്ച സഹോദരങ്ങളായ സാബിതിന്റെയും സാലിഹിന്റെയും പിതാവായ ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മൂസയ്ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതാണ്. മൂസ കൂടി മരിച്ചതോടെ നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

News, Kozhikode, Kerala, Top-Headlines, Health, Medical College, Trending, Death, Health-Department,Nipah; restricted on public programs in Kozhikode


അതേസമയം നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പൊതു പരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ മെയ് 31 വരെ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ യുവി ജോസ് നിര്‍ദേശം നല്‍കി. മെയ്31 വരെ ട്യൂഷനുകള്‍, ട്രെയിനിങ്ങ് ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതും ജില്ലാ കളക്ടര്‍ വിലക്കി.

നിപ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനായി കോഴിക്കോട് മരുന്ന് എത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച 8000 ഗുളികകള്‍ കൂടി എത്തിക്കും. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന്‍ ബുധനാഴ്ച്ചയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. ബാക്കി മരുന്നുകളാണ് വ്യഴാഴ്ച്ച എത്തുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമേ രോഗികള്‍ക്ക് മരുന്നു നല്‍കുകയുള്ളു എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Top-Headlines, Health, Medical College, Trending, Death, Health-Department,Nipah; restricted on public programs in Kozhikode