Join Whatsapp Group. Join now!
Aster MIMS 10/10/2023

അമ്മക്കൊപ്പം തെരുവില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസുകാരിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

അമ്മക്കൊപ്പം രാത്രി തെരുവില്‍ ഉറങ്ങുന്നതിനിടെ ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍Kerala, news, arrest, Police, Investigation, case, Accuse, Top-Headlines, Kannur, Molesting attempt against 7 year old; accused arrested
പയ്യന്നൂര്‍: (www.kasargodvartha.com 15.05.2018) അമ്മക്കൊപ്പം രാത്രി തെരുവില്‍ ഉറങ്ങുന്നതിനിടെ ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പിറകിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന പിടി ബേബി രാജാണ് (24) ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സിഐ എ പി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ നിന്നും തീവണ്ടിയില്‍ കണ്ണൂരില്‍ വന്നിറങ്ങിയ ബേബിരാജിനെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സിഐയും സംഘവും പിടികൂടിയത്.

മെയ് ഒമ്പതിന് രാത്രിയാണ് നഗരസഭാ സ്റ്റേഡിയത്തോടു ചേര്‍ന്ന് ഏറെക്കാലമായി താമസിച്ചുവരികയായിരുന്ന നാടോടി സംഘത്തിലെ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വായ പൊത്തിപ്പിടിച്ച് ഇയാള്‍ എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ അല്‍പം ദൂരം ചെന്നപ്പോള്‍ കുട്ടി നിലവിളിച്ചപ്പോള്‍ ബഹളം കേട്ട് ഉണര്‍ന്ന നാടോടി കുടുംബങ്ങള്‍ യുവാവിനെ മര്‍ദിച്ച ശേഷം വിട്ടയക്കുകയായിരുന്നു. മര്‍ദനത്തില്‍ ഇയാളുടെ തലക്ക് പരിക്കേറ്റിരുന്നു. സംഭവം നടക്കുമ്പോള്‍ തന്നെ നാടോടികളുടെ കൂട്ടത്തിലുളള ഒരാള്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്തു. എന്നാല്‍ വഴിതെറ്റി ഇവിടെ എത്തിയതാണെന്നും ബുള്ളറ്റില്‍ നിന്നും വീണ് തലക്ക് പരിക്കേറ്റുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് രാവിലെ സ്റ്റേഷനിലെത്താനാവശ്യപ്പെട്ട് പോലീസ് യുവാവിനെ വിട്ടയക്കുകയും ചെയ്തു. അതിനു ശേഷം രാവിലെ യുവാവ് ഒരു വക്കീലിനോടൊപ്പം നാടോടികളെ സമീപിച്ച് പി ടി ബേബിരാജ് എന്ന പേരില്‍ 50,000 രൂപയുടെ ചെക്ക് ബാലികയുടെ മാതാപിതാക്കളെ ഏല്‍പിച്ചു. സംഭവം പുറത്ത് പറയരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ബാലികയുടെ മുത്തശ്ശി പയ്യന്നൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതി അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജാഗ്രതാ സമിതി പ്രവര്‍ത്തകരാണ് കുട്ടിയെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുത്തത്. മൂന്ന് ദിവസത്തിനു ശേഷം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. മജിസ്‌ട്രേറ്റിനു മുന്നില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കേസെടുത്തതോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബേബിരാജ് ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ ഉച്ചകഴിഞ്ഞ് പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, arrest, Police, Investigation, case, Accuse, Top-Headlines, Kannur, Molesting attempt against 7 year old; accused arrested< !- START disable copy paste -->