Join Whatsapp Group. Join now!
Aster MIMS 10/10/2023

കുളത്തില്‍ കുളിക്കാനിറങ്ങിയ വൃദ്ധന്‍ മുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങിയ വൃദ്ധന്‍ കാല്‍വഴുതി വീണു മുങ്ങി മരിച്ചു. വെസ്റ്റ് എളേരി അടുക്കളക്കണ്ടം ബാലിക്കടക്കോന്‍ Kasaragod, Kerala, News, Neeleswaram, Drown, Death, Pond, Man Drowned to death in pond.
നീലേശ്വരം: (www.kasargodvartha.com 31.05.2018) കുളത്തില്‍ കുളിക്കാനിറങ്ങിയ വൃദ്ധന്‍ കാല്‍വഴുതി വീണു മുങ്ങി മരിച്ചു. പുങ്ങംചാല്‍ അടുക്കളകണ്ടത്തെ ബി. കുഞ്ഞമ്പു നായര്‍(75) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ വീടിനടുത്തുള്ള കുളിക്കാനിറങ്ങിയ കുഞ്ഞമ്പു നായര്‍ കനത്തമഴയില്‍ ആറടിയോലയോളം താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞമ്പു നായരെ പുറത്തെടുത്തു വെള്ളരിക്കുണ്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.


ഭാര്യ: കുഞ്ഞമാറമ്മ. മക്കള്‍: ഗോപാലകൃഷ്ണന്‍ (സൗദി), ഭാസ്‌ക്കരന്‍, തങ്കമണി, ശാന്ത. മരുമക്കള്‍: കൃഷ്ണന്‍, രാധിക, ഉഷ. സഹോദരങ്ങള്‍: ഗംഗാധരന്‍ (റിട്ട. പഞ്ചായത്തു സെക്രട്ടറി), സരോജിനിയമ്മ, തമ്പായിയമ്മ, പരേതനായ കേളുനായര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Neeleswaram, Drown, Death, Pond, Man Drowned to death in pond.