Join Whatsapp Group. Join now!
Aster MIMS 10/10/2023

സംവിധാനം പൃഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍; ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി, ടീസര്‍ കാണാം

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ നയകനാകുന്ന ചിത്രം ലൂസിഫറിന്റെNews, Kochi, Kerala, Top-Headlines, Cinema, Entertainment, Social-Media, Video,
കൊച്ചി:(www.kasargodvartha.com 08/05/2018) പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ നയകനാകുന്ന ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മുരളി ഗോപിയും മോഹന്‍ലാലും തങ്ങളുടെ ഒദ്യോഗിക സോഷ്യല്‍മീഡിയ പേജിലൂടെയാണ് ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്. ദീപക് ദേവാണ് ടൈറ്റില്‍ മ്യൂസിക് ഒരുക്കിയിരിക്കുന്നത്. ആനന്ദ് രാജേന്ദ്രനാണ് ടൈറ്റില്‍ ഫോണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

News, Kochi, Kerala, Top-Headlines, Cinema, Entertainment, Social-Media, Video,Introducing the title teaser of Prithwiraj movie Lucifer

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചൊവാഴ്ച്ച രാവിലെ പത്ത് മണിക്കാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കിയത്. മുരളിഗോപിയുടെ തിരക്കഥ എന്നതും ഏറെ ശ്രദ്ധയമാണ്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment, Social-Media, Video,Introducing the title teaser of Prithwiraj movie Lucifer