Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേക്കല്‍ ബീച്ചില്‍ ശില്‍പം ചെയ്യാം; വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ബി.ആര്‍.ഡി.സി

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ശില്‍പങ്ങള്‍ നിര്‍മ്മിക്കാന്‍ ശില്‍പരചനയില്‍ ചാതുര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബി.ആര്‍.ഡി.സി അവസരമൊരുക്കുന്നു. പ്രാദേശിക 'സന്ദര്‍ശകര്‍'ക്കൊപ്പം Kasaragod, Kerala, News, Bekal, Students, Beach, Sculpture, Create Shilpa in Bekal beach; BRDC's opportunity for Students
കാസര്‍കോട്: (www.kasargodvartha.com 05.05.2018) ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ശില്‍പങ്ങള്‍ നിര്‍മ്മിക്കാന്‍ ശില്‍പരചനയില്‍ ചാതുര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബി.ആര്‍.ഡി.സി അവസരമൊരുക്കുന്നു. പ്രാദേശിക 'സന്ദര്‍ശകര്‍'ക്കൊപ്പം അന്യനാട്ടില്‍ നിന്നുള്ള 'ടൂറിസ്റ്റുകളെ' കൂടി ആകര്‍ഷിക്കുന്നതിന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന 'ആര്‍ട്ട് വോക്ക്' പദ്ധതിയുടെ

പാതയോരങ്ങളില്‍ പെയിന്റിംഗുകളും ശില്‍പങ്ങളുമുള്ള 400 മീറ്റര്‍ നീളത്തിലുള്ള പാതയാണ് 'ആര്‍ട്ട് വോക്ക്' ന് ഒരുക്കുക. കേരളത്തിലെ ഏത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. പത്ത് അടിയെങ്കിലും ഉയരമുള്ള ശില്‍പമാണ് നിര്‍മ്മിക്കേണ്ടത്. ഏത് മീഡിയവും ഉപയോഗിക്കാമെങ്കിലും ബീച്ച് കാലാവസ്ഥക്ക് അനുയോജ്യമായിരിക്കണം.

പങ്കെടുക്കുന്നവര്‍ 18 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. ശില്‍പ നിര്‍മ്മാണത്തിന് സഹായികളായി അഞ്ചു പേരെ വരെ സംഘത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏകദേശം ഏഴ് ദിവസം കൊണ്ടാണ് ശില്‍പ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത്. മെയ് 31-ന് മുമ്പ് ശില്‍പം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശില്‍പ നിര്‍മ്മാണത്തിനുള്ള മെറ്റീരിയല്‍സ്, താമസം, ഭക്ഷണം മുതലായവ ലഭ്യമാകും.

താല്‍പ്പര്യമുള്ളവര്‍ www.bekaltourism.com/shilpa എന്ന വെബ് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്ന നിശ്ചിത ഫോമിലാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷാ ഫോം മെയ് 13ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് brdc@bekaltourism.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447793812.

Kasaragod, Kerala, News, Bekal, Students, Beach, Sculpture, Create Shilpa in Bekal beach; BRDC's opportunity for Students




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bekal, Students, Beach, Sculpture, Create Shilpa in Bekal beach; BRDC's opportunity for Students