Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിജെപിയില്‍ നിന്നും വിട്ടുനിന്ന നേതാവിനെ വീണ്ടും പാര്‍ട്ടിയിലെടുത്ത് സ്ഥാനാര്‍ത്ഥിയാക്കി; പ്രതിഷേധിച്ച് 25 ഓളം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

ബിജെപിയില്‍ നിന്നും വിട്ടുനിന്ന നേതാവിനെ വീണ്ടും പാര്‍ട്ടിയിലെടുത്ത് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് 25 ഓളം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ News, BJP, Political Party, Mangalore, National, Politics, Trending, Karnataka, Panchayath, BJP workers resign from posts over ticket to Halady Srinivas Shetty
കുന്താപുരം: (www.kasargodvartha.com 05.05.2018) ബിജെപിയില്‍ നിന്നും വിട്ടുനിന്ന നേതാവിനെ വീണ്ടും പാര്‍ട്ടിയിലെടുത്ത് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് 25 ഓളം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബി. ഉദയ് കുമാര്‍ പൂജാരി (ബെല്‍വെ), രാജീവ് കുലാല്‍ (മുച്ചെട്ടു) എന്നിവരുടെ നേതൃത്വത്തിലാണ് 25 ഓളം വരുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.

News, BJP, Political Party, Mangalore, National, Politics, Trending, Karnataka, Panchayath, BJP workers resign from posts over ticket to Halady Srinivas Shetty
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനാല്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ഹലാഡി ശ്രീനിവാസ് ഷെട്ടിയെ വീണ്ടും പാര്‍ട്ടിയിലെടുത്ത് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടത്. ബിജെപി ജില്ലാ സെക്രട്ടറി കുത്യാര്‍ നവീന്‍ ഷെട്ടിയെ നേരില്‍ കണ്ട് ഇവര്‍ രാജിക്കത്ത് സമര്‍പ്പിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പെടെ രാജി വച്ചതായും മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ അറിയിച്ചു.

കുന്താപുരത്തെ തങ്ങളെ സ്‌നേഹിക്കുന്ന ജനങ്ങളുമായി ആലോചിച്ച് ഭാവികാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും രാജി സമര്‍പ്പിച്ച ശേഷം ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ച് സ്ഥാനത്തിനു വേണ്ടി മാത്രം ശ്രമിക്കുന്ന ശ്രീനിവാസ് ഷെട്ടിക്കു ടിക്കറ്റ് നല്‍കിയത് തങ്ങളെ വേദനിപ്പിക്കുന്നതും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരോടുള്ള വഞ്ചനയുമാണെന്നും പാര്‍ട്ടി വിട്ടവര്‍ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, BJP, Political Party, Mangalore, National, Politics, Trending, Karnataka, Panchayath, BJP workers resign from posts over ticket to Halady Srinivas Shetty.