Join Whatsapp Group. Join now!
Aster MIMS 10/10/2023

നമ്പര്‍ പ്ലേറ്റിന് പകരം സ്റ്റിക്കറൊട്ടിച്ച് ബൈക്കില്‍ പോവുകയായിരുന്ന യുവാവ് പിടിയില്‍; വിവരമറിഞ്ഞെത്തിയ സുഹൃത്ത് സ്‌റ്റേഷനില്‍ പോലീസിന്റെ മൂവി എടുക്കുന്നതിനിടയില്‍ കുടുങ്ങി

നമ്പര്‍ പ്ലേറ്റിന് പകരം സ്റ്റിക്കറൊട്ടിച്ച് ബൈക്കില്‍ പോവുകയായിരുന്ന യുവാവ് Kasaragod, Kerala, News, Bike, Youth, Police, Case, Bail, Bike with sticker number plate held, Youth arrested.
കാസര്‍കോട്: (www.kasargodvartha.com 10.04.2018) നമ്പര്‍ പ്ലേറ്റിന് പകരം സ്റ്റിക്കറൊട്ടിച്ച് ബൈക്കില്‍ പോവുകയായിരുന്ന യുവാവ് പോലീസില്‍ കുടുങ്ങി. വിവരമറിഞ്ഞ് യുവാവിനെ മോചിപ്പിക്കാനെത്തിയ സുഹൃത്ത് സ്‌റ്റേഷനില്‍ പോലീസുമായി തട്ടി കയറുകയും പോലീസിന്റെയും പുറത്ത് വെച്ച വാഹനങ്ങളുടെയും മൂവി മൊബൈലില്‍ എടുക്കുന്നതിനിടയില്‍ കുടുങ്ങുകയും ചെയ്തു. സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അണങ്കൂരിലെ അസ്ഹറുദ്ദീന്‍(25), സുഹൃത്ത് അണങ്കൂര്‍ ടി.വി.സ്‌റ്റേഷന്‍ റോഡിലെ സഫീര്‍ കാസിം(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ഹര്‍ത്താല്‍ ദിവസമായ തിങ്കളാഴ്ച രാവിലെ അണങ്കൂരിലാണ് സംഭവം. നമ്പര്‍ പ്ലേറ്റിന് പകരം കണ്ണില്‍ കാണാത്ത നമ്പര്‍ സ്റ്റിക്കറാക്കി ഓടിച്ച് പോകുന്നതിനിടയിലാണ് അസ്ഹറുദ്ദീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Kasaragod, Kerala, News, Bike, Youth, Police, Case, Bail, Bike with sticker number plate held, Youth arrested.

സ്റ്റിക്കറൊട്ടിച്ച് പോകുന്ന വാഹനങ്ങള്‍ അപകടമുണ്ടാക്കി രക്ഷപ്പെടുകയും, ഇത്തരം വാഹനങ്ങളിലെത്തി അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന കര്‍ശ്ശനമാക്കിയത്. ഇതിനിടയിലാണ് സ്റ്റിക്കറൊട്ടിച്ച് പോകുന്ന ബൈക്ക് പോലീസിന്റെ പിടിയിലായത്. ബൈക്കുമായി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ദിവസവും ഇത്തരത്തില്‍ നിരവധി വാഹനങ്ങളാണ് പിടിയിലാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bike, Youth, Police, Case, Bail, Bike with sticker number plate held, Youth arrested.
< !- START disable copy paste -->