മണല്‍വേട്ടക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ഡ്രൈവര്‍മാര്‍ പിടിയില്‍; ടിപ്പര്‍ലോറികള്‍ കസ്റ്റഡിയില്‍

മണല്‍വേട്ടക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ഡ്രൈവര്‍മാര്‍ പിടിയില്‍; ടിപ്പര്‍ലോറികള്‍ കസ്റ്റഡിയില്‍

ചെര്‍ക്കള:(www.kasargodvartha.com 04/03/2018) മണല്‍വേട്ടക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലായി. ഉളിയത്തടുക്കയിലെ അഹമ്മദ് ഷിഹാഖ്(32), ബേവിഞ്ചയിലെ വേലായുധന്‍(47) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ കെ പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകുന്നേരം ബേവിഞ്ച കടവില്‍ മണല്‍ഖനനം നടക്കുന്നതിനിടെ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തുകയായിരുന്നു. ഇതോടെ മണല്‍കടത്തിനുകൊണ്ടുവന്ന ടിപ്പര്‍ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍മാരും മണല്‍കടത്തുകാരും പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയാണുണ്ടായത്. ലോറികള്‍ കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

News, Cherkala, Kasaragod, Kerala, Police, Driver, Tipper lorry, Custody, Arrest,Sand hunt,  Tipper lorry and driver are police custody

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cherkala, Kasaragod, Kerala, Police, Driver, Tipper lorry, Custody, Arrest,Sand hunt,  Tipper lorry and driver are police custody