Join Whatsapp Group. Join now!
Aster MIMS 10/10/2023

പുറത്താക്കിയിട്ടും ബലമായി കേന്ദ്രസര്‍വകലാശാല ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ ശ്രമം; തടഞ്ഞ ജീവനക്കാരനെ വിദ്യാര്‍ത്ഥിനി മാന്തിപ്പറിച്ചു

അച്ചടക്കലംഘനത്തിന് പുറത്താക്കിയിട്ടും കേന്ദ്രസര്‍വകലാശാലയുടെ ഹോസ്റ്റലില്‍ Periya, kasaragod, Kerala, news, Student, complaint, Police, case.
പെരിയ: (www.kasargodvartha.com 02.03.2018) അച്ചടക്കലംഘനത്തിന് പുറത്താക്കിയിട്ടും കേന്ദ്രസര്‍വകലാശാലയുടെ ഹോസ്റ്റലില്‍ ബലമായി പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തടഞ്ഞ ജീവനക്കാരനെ വിദ്യാര്‍ത്ഥിനി മാന്തിപ്പറിച്ചു. ഇതുസംബന്ധിച്ച് ജീവനക്കാരന്റെ പരാതിയില്‍ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. സര്‍വകലാശാലാ ഹോസ്റ്റലിലെ അച്ചടക്കം ലംഘിച്ചെന്നതിന് ഈ വിദ്യാര്‍ത്ഥിനിക്ക് അധികൃതര്‍ ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സര്‍വകലാശാലയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ഡ്രൈവര്‍ മുരളിയുടെ പരാതിയില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തു.

Periya, Kasaragod, Kerala, News, Student, Complaint, Police, Case, Hostel employee assaulted by student.

ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ പാടില്ലെന്നറിയിച്ചിട്ടും വിദ്യാര്‍ത്ഥിനി ബലമായി ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. തുടര്‍ന്നു ക്യാമ്പസിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ തങ്ങിയ വിദ്യാര്‍ത്ഥിനിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ച് തന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും പരീക്ഷാ കണ്‍ട്രോളറുടെ ഓഫിസിലേക്കു പോയ തന്നെ പിന്നാലെയെത്തിയ വിദ്യാര്‍ത്ഥിനി കയ്യേറ്റം ചെയ്യുകയും ദേഹത്തു മാന്തി പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണു മുരളിയുടെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ പരീക്ഷാ കണ്‍ട്രോളറുടെ മുറിയിലെത്തിയ തന്നെ ജീവനക്കാരന്‍ പൂട്ടിയിടാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം. അച്ചടക്കനടപടിയുടെ ഭാഗമായി ഹോസ്റ്റലില്‍ പ്രവേശിക്കരുതെന്നു വിദ്യാര്‍ത്ഥിനിയെ താക്കീത് ചെയ്തതാണെന്നും ഈ വിവരം രക്ഷിതാക്കളെയും ജില്ലാ പൊലീസ് മേധാവിയെയും അറിയിച്ചിരുന്നുവെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവര്‍ക്കെതിരെ വിദ്യാര്‍ത്ഥിനി ഉന്നയിച്ച ആക്ഷേപങ്ങള്‍ പ്രതികാര നടപടിയുടെ ഭാഗമായാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Periya, Kasaragod, Kerala, News, Student, Complaint, Police, Case, Hostel employee assaulted by student.
< !- START disable copy paste -->