city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവ് സംഘത്തിന്റെ പരാക്രമം; അവില്‍ മില്‍ക്ക് കട തകര്‍ത്തു, നാലു പേര്‍ക്ക് കുത്തേറ്റു

മഞ്ചേശ്വരം: (www.kasargodvartha.com 21.02.2018) ഹൊസങ്കടിയില്‍ കഞ്ചാവ് സംഘത്തിന്റെ പരാക്രമം. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഹൊസങ്കടി ടൗണിലെ അവില്‍മില്‍ക്ക് കട കഞ്ചാവ് സംഘം അടിച്ചുതകര്‍ത്തു. നാലു പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയതോടെ കഞ്ചാവ് സംഘം സ്ഥലം വിടുകയായിരുന്നു.

കഞ്ചാവ് സംഘത്തിന്റെ പരാക്രമം; അവില്‍ മില്‍ക്ക് കട തകര്‍ത്തു, നാലു പേര്‍ക്ക് കുത്തേറ്റു


അവില്‍ മില്‍ക്ക് കട നടത്തുന്ന ആളുമായി ബൈക്കിലെത്തിയ സംഘം വാക്കുതര്‍ക്കത്തിലേര്‍പെട്ടിരുന്നു. തുടര്‍ന്ന് സംഘം അവില്‍മില്‍ക്ക് കട ഉടമയെ കഠാര കൊണ്ട് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റ് മൂന്നു പേര്‍ക്കും കുത്തേല്‍ക്കുകയാണുണ്ടായത്. അവില്‍ മില്‍ക്ക് കട പൂര്‍ണമായും അടിച്ചുതകര്‍ക്കുകയും ചെയ്തു. വടിവാള്‍ ഉള്‍പെടെയുള്ള മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. ഹൊസങ്കടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വടിവാള്‍ വീശി ഭീഷണി മുഴക്കിയ ശേഷമാണ് സംഘം ബൈക്കില്‍ തിരിച്ചുപോയത്.

ഹൊസങ്കടിയില്‍ കഞ്ചാവ് വില്‍പന സജീവമാണെന്നും ഈ സംഘത്തില്‍പെട്ടവരാണ് അക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഹൊസങ്കടിയില്‍ ലഹരി മാഫിയകള്‍ പിടിമുറുക്കിയതോടെ ഗുണ്ടാ ആക്രമണങ്ങളും പതിവാകുകയാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോര്‍വിളികളും അക്രമങ്ങളും പ്രദേശത്തെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി മാറുകയാണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manjeshwaram, Kasaragod, Kerala, News, Attack, Stabbed, Natives, Police, Ganja team's Attack; 4 stabbed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL