city-gold-ad-for-blogger
Aster MIMS 10/10/2023

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ചീമേനി: (www.kasargodvartha.com 02.01.2018) റിട്ട. അധ്യാപിക പുലിയന്നൂരിലെ പി.വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. തിങ്കളാഴ്ച വൈകുന്നേരം പുലിയന്നൂരിലാണ് ആക്ഷന്‍ കമ്മിറ്റി യോഗത്തിന് രൂപം നല്‍കിയത്. കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രിയെ കണ്ട് വിശദമായ നിവേദനം നല്‍കാനും ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനുമാണ് യോഗത്തില്‍ തീരുമാനിച്ചത്.

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം


നാടിനെ നടുക്കിയ കൊലപാതകം നടന്ന് ഒരു മാസമാകാറായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് ജനങ്ങളില്‍ ഭീതി പരത്തിയിരിക്കുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി വിലയിരുത്തി. നാളിതുവരെ അന്വേഷണത്തിനു വേണ്ട എല്ലാ വിധ സഹായങ്ങളും പോലീസിന് നാട്ടുകാര്‍ നല്‍കിയിട്ടുണ്ട്. ഈ സഹായങ്ങള്‍ ഇനിയും തുടരും. എന്നാല്‍ നാട്ടുകാരുടെ സഹകരണം ഉണ്ടാകുമ്പോഴും പോലീസിന് അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയാത്തത് ഏറെ ആശങ്കാജനകമാണെന്ന് ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് സംഭവത്തിന്റെ ഗൗരവം എത്തിക്കുന്നതിന് പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 500 ഓളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ജനാര്‍ദ്ധനന്‍ ആക്ഷന്‍ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. കെ. ശകുന്തള അധ്യക്ഷത വഹിച്ചു. കെ.പി വത്സലന്‍, കെ സുധാകരന്‍, എം ശശിധരന്‍, കെ. ബാലകൃഷ്ണന്‍, യു രാഘവന്‍, ദിലീപ് തങ്കച്ചന്‍, കയനി കുഞ്ഞിക്കണ്ണന്‍, ടി സുരേഷ് എന്നിവര്‍ സംസാരിച്ചു.

Related News:

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു




ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheemeni, Kasaragod, Kerala, News, Murder-case, Crime, Action Committee, Police, Janaki Murder; Action committee to visit CM.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL