Join Whatsapp Group. Join now!
Aster MIMS 10/10/2023

എടിഎം യന്ത്രത്തില്‍ കൃത്രിമം കാണിച്ച് പണം തട്ടല്‍; 40,000 രൂപ അതിവിദഗ്ദ്ധമായി തട്ടിയ യുവാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം, പണം നഷ്ടപ്പെട്ടത് പോലീസിന്റെ മൂക്കിനു തുമ്പത്തെ എടിഎം കൗണ്ടറില്‍ നിന്നും

എടിഎം യന്ത്രത്തില്‍ കൃത്രിമം കാണിച്ച് 40,000 രൂപ അതിവിദഗ്ദ്ധമായി തട്ടിയ യുവാക്കളെ Kannur, Top-Headlines, News, Kerala, Police-enquiry, Cash, Complaint, Cash looted from ATM; Police investigation started.
കണ്ണൂര്‍: (www.kasargodvartha.com 08.01.2018) എടിഎം യന്ത്രത്തില്‍ കൃത്രിമം കാണിച്ച് 40,000 രൂപ അതിവിദഗ്ദ്ധമായി തട്ടിയ യുവാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന് തൊട്ടുമുന്നിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറില്‍ നിന്നുമാണ് യുവാക്കള്‍ പണം തട്ടിയെടുത്തത്.

എടിഎം യന്ത്രത്തില്‍ എന്തോ ഒട്ടിച്ച ശേഷമാണ് യുവാക്കള്‍ പണം തട്ടിയത്. ഇത് എ ടി എമ്മിലെ സിസിടിവിയില്‍ വ്യക്തമാണ്. സ്റ്റേറ്റ് ബാങ്കിന്റെ ഹരിയാനയിലെ പിനാങ്‌ഗോന്‍ ശാഖയില്‍ അക്കൗണ്ടുള്ള ഷക്കീല്‍ അഹമ്മദിനാണ് പണം നഷ്ടമായത്. ഡിസംബര്‍ 27ന് വൈകിട്ട് 4.45ന് ഷക്കീല്‍ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. 40,000 രൂപ പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശം ലഭിച്ചെങ്കിലും പണം യന്ത്രത്തിനകത്തു നിന്നും പുറത്തുവന്നില്ല. ഇതോടെ കാത്തിരുന്നിട്ടും പണം കിട്ടാത്തതിനാല്‍ ഷക്കീല്‍ മടങ്ങുകയും ഹരിയാനയിലെ ബാങ്ക് ശാഖയിലെത്തി പരാതി നല്‍കുകയും ചെയ്തു. സംഭവം കണ്ണൂരായതിനാല്‍ അവര്‍ പരാതി കണ്ണൂരിലെ സ്റ്റേറ്റ് ബാങ്ക് സൗത്ത് ബസാര്‍ ശാഖയിലേക്ക് കൈമാറി.

Kannur, Top-Headlines, News, Kerala, Police-enquiry, Cash, Complaint, Cash looted from ATM; Police investigation started.


ബാങ്ക് മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയും സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് രണ്ട് യുവാക്കള്‍ എ ടി എം മെഷീനില്‍ കൃത്രിമം കാണിച്ച് അതിവിദഗ്ദ്ധമായി പണം തട്ടിയതായി കണ്ടെത്തിയത്. പണമെടുക്കാനെന്ന മട്ടില്‍ അകത്തു കടന്ന രണ്ടുപേര്‍ എടിഎം യന്ത്രത്തിന്റെ മുന്‍ഭാഗത്ത് എന്തോ തേച്ചു പിടിപ്പിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. യന്ത്രത്തില്‍ നിന്നു നോട്ടുകള്‍ പുറത്തുവരാതെ അകത്തു തന്നെ തടഞ്ഞു നിര്‍ത്തുന്ന തരത്തില്‍ യുവാക്കള്‍ എന്തോ ചെയ്തിരിക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. യന്ത്രത്തില്‍ കൃത്രിമം കാണിച്ച ശേഷം യുവാക്കള്‍ എടിഎമ്മിനു പുറത്തു കാത്തുനില്‍ക്കുന്നതായും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തൊട്ടുപിന്നാലെ പണമെടുക്കാന്‍ വന്ന കാര്‍ഡ് ഉടമ പണം കിട്ടാതെ പുറത്തു കടന്ന ഉടന്‍ യുവാക്കള്‍ എടിഎമ്മിലെ തടസ്സം നീക്കി നോട്ടുകള്‍ എടുത്തിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ഉൗര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Top-Headlines, News, Kerala, Police-enquiry, Cash, Complaint, Cash looted from ATM; Police investigation started.