Join Whatsapp Group. Join now!
Aster MIMS 10/10/2023

കൂട്ടുകാരുടെ ചലഞ്ചേറ്റെടുത്ത് പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തുചാടിയ യുവാവ് മുങ്ങിമരിച്ചു

കൂട്ടുകാരുടെ ചലഞ്ചേറ്റെടുത്ത് പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തു ചാടിയ യുവാവ് മുങ്ങിമരിച്ചു. സന്തെക്കട്ടെയിലെ സാദിഖ് ആണ് Udupi, Bridge, Youth, Death, River, Police, case, Investigation, Mangalore, news, National, Youth Accepts Challenge, Jumps Into Swarna River And Drownsa.
ഉഡുപ്പി: (www.kasargodvartha.com 01/11/2017) കൂട്ടുകാരുടെ ചലഞ്ചേറ്റെടുത്ത് പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തു ചാടിയ യുവാവ് മുങ്ങിമരിച്ചു. സന്തെക്കട്ടെയിലെ സാദിഖ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പെരംപള്ളി സ്വര്‍ണ പുഴയിലാണ് സംഭവം. സാദിഖ് അടക്കം ആറു കൂട്ടുകാര്‍ റെയില്‍വേ പാലത്തില്‍ മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കള്‍ പുഴയില്‍ ചാടുക എന്ന ചാലഞ്ച് മുന്നോട്ട് വെച്ചത്. ഈ ചാലഞ്ച് സാദിഖ് ഏറ്റെടുക്കുകയായിരുന്നു.

പുഴയിലേക്ക് ചാടിയ സാദിഖിനെ കാണാതായി. ഇതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളായ സീന്‍ മാത്യുവും എടുത്തുചാടി. എന്നാല്‍ സീന്‍ മാത്യവും ഒഴുക്കില്‍പെടുകയായിരുന്നു. മുങ്ങിത്താഴുന്നത് കണ്ട സീന്‍ മാത്യുവിനെ മത്സ്യബന്ധം നടത്തുകയായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എന്നാല്‍ സാദിഖിനെ കണ്ടെത്താനായില്ല.

Udupi, Bridge, Youth, Death, River, Police, case, Investigation, Mangalore, news, National, Youth Accepts Challenge, Jumps Into Swarna River And Drownsa.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെ ചൊവ്വാഴ്ച സാദിഖിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോണ്‍ട്രാക്ടറാണ് സാദിഖ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മണിപ്പാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Udupi, Bridge, Youth, Death, River, Police, case, Investigation, Mangalore, news, National, Youth Accepts Challenge, Jumps Into Swarna River And Drownsa.