city-gold-ad-for-blogger
Aster MIMS 10/10/2023

ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം ഇരുപത്തിയാറ്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 08.11.2017) ചെറുപ്പ കാലത്ത് ആളുകളെ സംഘടിപ്പിക്കാനും സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുവാനും എനിക്ക് വല്ലാത്തൊരാവേശമായിരുന്നു. ഒരു പ്രവര്‍ത്തനത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ അതിനു ജയമുണ്ടോ, പരാജയമുണ്ടോ വിമര്‍ശനമുണ്ടോ എന്നൊന്നും ചിന്തിക്കാതെ എടുത്തു ചാടുക എന്റെ സ്വഭാവമായിരുന്നു. ഇറങ്ങി കഴിഞ്ഞാല്‍ വരുന്നിടത്തു വച്ചു കാണാം എന്ന ആത്മ വിശ്വാസത്തോടെ മുന്നേറുകയും ചെയ്യും.

1981ല്‍ ഞാന്‍ കണ്ണൂര്‍ നെഹറു യുവ കേന്ദ്രയുമായി നല്ല ബന്ധത്തിലായിരുന്നു. അക്കാലത്ത് അതിന്റെ അഡ്‌വൈസറി കമ്മറ്റി മെമ്പറായിരുന്നു. എന്റെ ഗ്രാമമായ കരിവെള്ളൂരില്‍ ഒരു യുവജന പ്രവര്‍ത്തക ക്യാമ്പ് വെക്കണമെന്ന ആഗ്രഹമുദിച്ചു. അന്ന് അത്തരം ക്യാംപുകളില്‍ 100 യുവാക്കളെ പങ്കെടുപ്പിക്കണം. 5 ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാംപ് നടത്തണം. ആ ഗ്രാമത്തില്‍ ജനോപകാരപ്രദമായ ഒരു പ്രവര്‍ത്തി ഏറ്റെടുത്ത് ചെയ്യണം.

എന്‍ വൈ കെ യൂത്ത് കോര്‍ഡിനേറ്ററോട് കരിവെള്ളൂരില്‍ ഒരു ക്യാംപ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒന്നും ആലോചിക്കാതെ തന്നെ അംഗീകാരം നല്‍കി. ക്യാംപ് നടക്കുന്ന സ്ഥലം കരിവെള്ളൂര്‍ ഗവ: ഹൈസ്‌കൂള്‍ ആയിരുന്നു. അന്ന് അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ നിന്ന് 100 യുവാക്കളെ കണ്ടെത്താന്‍ നിഷ്പ്രയാസം സാധിച്ചു. ക്യാമ്പംഗങ്ങള്‍ക്ക് ഉച്ചവരെ നിര്‍മ്മാണ പ്രവര്‍ത്തി ഉച്ചയ്ക്ക് ശേഷം ബോധവല്‍ക്കരണ ക്ലാസ്, രാത്രി കലാപരിപാടികള്‍ ഇത്രയും സംഘടിപ്പിക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെ സഹായിക്കുവാനുണ്ടായത് കരിവെള്ളൂരില്‍ രൂപീകൃതമായ കരിവെള്ളൂര്‍ കാന്‍ഫെഡ് യൂണിറ്റിലെയും എന്റെ നേതൃത്വത്തില്‍ രൂപീകൃതമായ കരിവെള്ളൂര്‍ സെന്‍ട്രല്‍ മഹിളാസമാജത്തിന്റെ പ്രവര്‍ത്തകരും ആയിരുന്നു.

ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

പ്രസ്തുത ക്യാംപ് ഉദ്ഘാടനം ചെയ്തത് അന്നത്തെ കണ്ണൂര്‍ ജില്ലാകലക്ടര്‍ ആയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ കൃഷ്ണന്‍ മാസ്റ്റര്‍ ക്യാംപിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാ വിധ സഹായവും ചെയ്തു. കരിവെള്ളൂര്‍ ബസാറിന് തൊട്ടുകിഴക്ക് ഭാഗത്തുള്ള വറക്കോട്ട് വയല്‍ തോട് നിര്‍മ്മാണമാണ് ഏറ്റെടുത്ത നിര്‍മ്മാണ പ്രവര്‍ത്തി. നിര്‍മ്മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ട വളണ്ടിയേഴ്‌സിന് ഇടനേരത്തെ ചായയും പലഹാരവും ഓരോ വീടുകളില്‍ നിന്നും എത്തിച്ചു തന്നു. ഏകദേശം രണ്ട് കിലോമീറ്ററോളം നീളമുള്ള പ്രസ്തുത തോട് അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. രാത്രി കാലങ്ങളിലുള്ള ക്യാമ്പംഗങ്ങളുടെ കലാപരിപാടികള്‍ ആസ്വദിക്കാന്‍ കരിവെള്ളൂരിലെ കലാഹൃദയമുള്ള ആളുകളെക്കൊണ്ട് ഗ്രൗണ്ട് നിറഞ്ഞിരിക്കും. അംഗങ്ങള്‍ക്കുള്ള മൂന്നുനേരത്തെ ഭക്ഷണം ഗ്രാമ്യരീതിയില്‍ തന്നെ പാകം ചെയ്തു വിളമ്പിയതും അതിന്റെ അസ്വാദ്യത ക്യാമ്പംഗങ്ങളുടെ മുഖത്ത് സ്ഫുരിച്ചതും, ഇന്നും ഓര്‍മ്മയുണ്ട്.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അക്കാലത്ത് ക്യാംപില്‍ പങ്കെടുത്ത യുവാക്കള്‍ മധ്യവയസ്‌കരും, വയസ്സന്മാരും ആയി തീര്‍ന്നിട്ടും കണ്ടാല്‍ പരസ്പരം ആ മധുരമുള്ള ഓര്‍മ്മ പങ്കുവെക്കാറുണ്ട്. നന്മ നിറഞ്ഞ ഏതൊരു പ്രവര്‍ത്തനത്തിനും വിമര്‍ശനവും പരാതി പറച്ചിലും ഉണ്ടാവുമെന്നത് തീര്‍ച്ചയാണ്. ആ വര്‍ഷത്തെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കരിവെള്ളൂര്‍ ബസാറില്‍ വലിയൊരുബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഹെഡിങ്ങ് ഇങ്ങിനെയായിരുന്നു. 'ലഹള സമാജം', നിര്‍മ്മാണം കൂക്കാനം, സംവിധാനം ഭരത് കുഞ്ഞികൃഷ്ണന്‍. ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്നു. കാണുക, ആസ്വദിക്കുക. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അസൂയാലുക്കള്‍ എന്നുമാത്രമെ എനിക്ക് ഇന്നും പറയാന്‍ പറ്റൂ.

സെന്‍ട്രല്‍ മഹിള സമാജത്തിലെ അംഗങ്ങളാണ് ഭക്ഷണം പാകം ചെയ്യുന്നതിനും, വിളമ്പുന്നതിനും മറ്റും സഹായികളായി പ്രവര്‍ത്തിച്ചത്. അതില്‍ ഓര്‍മ്മ വരുന്ന ചില പേരുകളാണ് എന്റെ സഹപാഠിയായ ഡോ: എ വി ഭരതന്റെ സഹോദരി അന്തരിച്ച നാരായണിയേട്ടി, കഥാ പ്രസംഗികനും, നാടക കലാകാരനുമായിരുന്ന ചന്തു മാസ്റ്ററുടെ മകള്‍ ജാനകി, രാജലക്ഷ്മി എന്നിവരായിരുന്നു പ്രധാന പ്രവര്‍ത്തകര്‍. വളരെ കുറച്ച് കാലത്തെ പ്രവര്‍ത്തന ഫലമായി കരിവെള്ളൂരിലും പരിസരങ്ങളിലും അറിയപ്പെടുന്ന ഒരു സ്ഥാപനമായി മഹിളാ സമാജം മാറിയിരുന്നു. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സ്‌പെഷല്‍ ന്യൂട്രിഷന്‍ പ്രോഗ്രാം( ബ്രഡ്ഡ്, പാല്‍), കൃഷി വകുപ്പിന്റെ കാര്‍ഷിക ക്യാംപ്, ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ബോധവത്കരണ ക്ലാസ്സ് എന്നിവ അനുവദിച്ച് കിട്ടിയിരുന്നു. സമാജത്തിന്റെ നേതൃത്വത്തില്‍ സൗജന്യ തയ്യല്‍ പരിശീലന പരിപാടി നടത്തിയിരുന്നു. ഇന്‍സ്ട്രക്ടര്‍ ആയി ജാനകിയെയും, രാജലക്ഷ്മിയെയുമാണ് നിശ്ചയിച്ചത്. പെണ്‍ സ്വഭാവത്തിന്റെ ഭാഗമായി അവര്‍ തമ്മില്‍ ഉടക്കി. രാജലക്ഷ്മി രാജിവെച്ചു പോയി. പിന്നീട് ജാനകിക്കായി ചുമതല. ടൈലറിംഗ് സെന്ററിന്റെ സമീപത്ത് ഒരു ഇസ്തിരിക്കാരനുണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് ഞാന്‍ സമാജത്തിലെത്തിയപ്പോള്‍ കേട്ട വാര്‍ത്ത ജാനകി ഇസ്തിരിക്കാരന്റെ കൂടെ ഒളിച്ചോടി എന്നാണ്. ടൗണില്‍ എല്ലാവരും ഇതറിഞ്ഞു. പ്രശ്‌നമായി. കെട്ടിട ഉടമ ഓഫീസ് ഒഴിയാന്‍ പറഞ്ഞു. മെഷീനും, ഉപകരണങ്ങളും കൊണ്ടുവെക്കാന്‍ സ്ഥലമില്ല. ഈ പ്രശ്‌നം മൂലം സെന്‍ട്രല്‍ മഹിളാസമാജം എന്ന 'ലഹളാസമാജ'ത്തിന്റെ പ്രവര്‍ത്തനം നിശ്ചലമായി.

Also Read: 1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Camp, School, Awareness, Child hood, Story of my foot steps part-26.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL