Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരത്തിലെ വന്‍കിട വസ്ത്രാലയത്തില്‍ നിന്നും വസ്ത്രങ്ങളുമായി മുങ്ങിയ സംഭവം; പ്രതി പിടിയില്‍

നഗരത്തിലെ വന്‍കിട വസ്ത്രാലയത്തില്‍ അരലക്ഷം രൂപയുടെ വസ്ത്രങ്ങളുമായി മുങ്ങിയ Kasaragod, Kerala, News, Police, Held, Complaint, Case, Accused, Robbery case; Accused held.
കാസര്‍കോട്: (www.kasargodvartha.com 10.11.2017) നഗരത്തിലെ വന്‍കിട വസ്ത്രാലയത്തില്‍ അരലക്ഷം രൂപയുടെ വസ്ത്രങ്ങളുമായി മുങ്ങിയ സംഭവത്തില്‍ ജീവനക്കാരനെ പോലീസ് പിടികൂടി. ബേക്കല്‍ മുക്കോട് സ്വദേശി രമേശി (42)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കല്യാണ്‍ സില്‍ക്സിലെ ജീവനക്കാരനാണ് രമേശ്.

Kasaragod, Kerala, News, Police, Held, Complaint, Case, Accused, Robbery case; Accused held.


മാനേജറുടെ പരാതിയിലാണ് രമേശിനെതിരെ പോലീസ് കേസെടുത്തത്. അരലക്ഷം രൂപ വിലവരുന്ന വസത്രങ്ങളുമായി രമേശ് കടയില്‍ നിന്നും മുങ്ങുകയായിരുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് രമേശന്‍ വസ്ത്രങ്ങള്‍ എടുക്കുന്നതായി കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കടയിലെ തയ്യല്‍ക്കാരന്‍ കൂടിയായ രമേശിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മറിച്ചുവില്‍ക്കാനാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചത് പ്രതി പോലീസിനോട് സമ്മതിച്ചു.

Related News:
നഗരത്തിലെ വന്‍കിട വസ്ത്രാലയത്തില്‍ അരലക്ഷം രൂപയുടെ വസ്ത്രങ്ങളുമായി ജീവനക്കാരന്‍ മുങ്ങി; പോലീസ് അന്വേഷണം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Held, Complaint, Case, Accused, Robbery case; Accused held.