Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്യന്റെ മുതല്‍ ആഗ്രഹിക്കാത്തവര്‍ അവരിലുമുണ്ട്; പഴയ തുണികള്‍ക്കൊപ്പമുണ്ടായിരുന്ന സ്വര്‍ണം കുടുംബത്തിന് തിരികെ നല്‍കി നാടോടികളുടെ മാതൃക

നാടോടികളെക്കുറിച്ച് സമൂഹത്തിന് പൊതുവായ ഒരു മുന്‍വിധിയുണ്ട്. അവസരം കിട്ടിയാല്‍ അവര്‍ News, Kanhangad, Gold, Investigation, Ambalathara, Used dress,
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/11/2017) നാടോടികളെക്കുറിച്ച് സമൂഹത്തിന് പൊതുവായ ഒരു മുന്‍വിധിയുണ്ട്. അവസരം കിട്ടിയാല്‍ അവര്‍ ഏതുവസ്തുവും മോഷ്ടിക്കുമെന്ന ധാരണയാണത്. എന്നാല്‍ അന്യന്റെ മുതല്‍ ആഗ്രഹിക്കാത്ത അന്തസുറ്റവര്‍ നാടോടികള്‍ക്കിടയിലുമുണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവം അമ്പലത്തറയില്‍ നടന്നു. പഴയ തുണികളോടൊപ്പം ഉണ്ടായിരുന്ന സ്വര്‍ണാഭരണം വീട്ടുകാരെ തിരിച്ചേല്‍പിച്ച് നാടോടികള്‍ കാണിച്ച മാതൃക പ്രദേശവാസികളെ അത്ഭുതപ്പെടുത്തി.

കഴിഞ്ഞ ദിവസം അമ്പലത്തറക്കടുത്ത കോട്ടപ്പാറ പൂതങ്ങാനത്തെ നാരായണന്റെ വീട്ടില്‍ പഴയ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ നാടോടികളെത്തിയിരുന്നു. വീട്ടുകാര്‍ പഴകിയ വസ്ത്രങ്ങള്‍ നാടോടികള്‍ നല്‍കുകയും ചെയ്തു. ഇവര്‍ പോയതിനുശേഷം സ്വര്‍ണം നഷ്ടപ്പെട്ടതായി അറിഞ്ഞ വീട്ടുകാര്‍ അമ്പലത്തറയിലെ ചുമട്ടു തൊഴിലാളികളെ ഇക്കാര്യം അറിയിച്ചു. ചുമട്ടുതൊഴിലാളികള്‍ നടത്തിയ അന്വേഷണത്തില്‍ ചെറുവത്തൂരില്‍ താമസിക്കുന്ന നാടോടികളാണ് തുണി ശേഖരിക്കാന്‍ പൂതങ്ങാനത്ത് വന്നതെന്ന് വ്യക്തമായി. ഇക്കാര്യം നാടോടികളെ അറിയിച്ചപ്പോള്‍ ശേഖരിച്ച തുണികള്‍ക്കിടയില്‍ ഇവര്‍ തിരച്ചില്‍ നടത്തുകയും നഷ്ടപ്പെട്ടതെന്നു കരുതിയ സ്വര്‍ണാഭരണം തിരികെ ലഭിക്കുകയും ചെയ്തു.

 News, Kanhangad, Gold, Investigation, Ambalathara, Used dress, Gold ornaments found in used dress returned to the owner by wanderers

അമ്പലത്തറയിലെ ചുമട്ടുതൊഴിലാളികളുടെ സാന്നിധ്യത്തില്‍ തന്നെ നാടോടികള്‍ സ്വര്‍ണം കുടുംബത്തെ തിരികെ ഏല്‍പിക്കുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Gold, Investigation, Ambalathara, Used dress, Gold ornaments found in used dress returned to the owner by wanderers