Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച വെള്ളിയാഴ്ച മുതല്‍ തീയേറ്ററുകളില്‍

ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. മീഡിയാസിറ്റി ഫിലിംസിന്റെ ബാനറില്‍ നജീബ് ബിന്‍ ഹസനാണ് ചിത്രം നിര്‍മിക്കുന്നത്. ജയേഷ് മൈനാഗപ്പള്ളിയാണ്Kerala, news, Top-Headlines, Cinema, Gandhinagaril Unniyarcha in Theaters Friday onwards
കൊച്ചി: (www.kasargodvartha.com 09.11.2017) ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. മീഡിയാസിറ്റി ഫിലിംസിന്റെ ബാനറില്‍ നജീബ് ബിന്‍ ഹസനാണ് ചിത്രം നിര്‍മിക്കുന്നത്. ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം. 'ഒരു മുത്തശ്ശി ഗദ' ഫെയിം രാജിനി ചാണ്ടി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ഇന്നസെന്റ്, കൊച്ചുപ്രേമന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, നോബി, സാജു കൊടിയന്‍, സാലു കൂറ്റനാട്, മുന്ന, റോസിന്‍ ജോളി എന്നിവര്‍ അഭിനയിക്കുന്നു.

സാജു കൊടിയന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ മോഹന്‍ ആണ്. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിനു കളരിക്കല്‍, രാജു താമരവട്ടത്ത്, റ്റിറ്റോ കുര്യന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ബിജിബാല്‍ ആണ് റീ റെക്കോര്‍ഡിംഗ് ചെയ്തിരിക്കുന്നത്. കോട്ടയം നസീര്‍ ആദ്യമായി പിന്നണി പാടിയ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അഫ്സലും, മാധവ് ശങ്കറും ആണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Cinema, Gandhinagaril Unniyarcha in Theaters Friday onwards