Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജ ആര്‍ സി നിര്‍മിച്ച് കാര്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതിക്കെതിരെ കുറ്റപത്രം

വ്യാജ ആര്‍ സിയും മറ്റു രേഖകളും സ്വയം നിര്‍മിച്ച് കാര്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതിക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു Case, Crime, Accuse, Police, Kasaragod, Kanhangad, News, Fake RC
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.11.2017) വ്യാജ ആര്‍ സിയും മറ്റു രേഖകളും സ്വയം നിര്‍മിച്ച് കാര്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതിക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അരയി വട്ടത്തോടെ കെ എച്ച് യൂസഫിനെതിരെ(47)യാണ് ഹൊസ്ദുര്‍ഗ് പോലീസ് കുറ്റപത്രം നല്‍കിയത്.

തന്റെ പേരിലുള്ള കെ എല്‍ 14 എച്ച് 3441 നമ്പര്‍ മാരുതി ആള്‍ട്ടോകാറിന് സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ വായ്പയുള്ളതിനാല്‍ ഇക്കാര്യം മറച്ചുവെച്ച് വില്‍പ്പന നടത്താന്‍ വ്യാജ ആര്‍സി നിര്‍മിച്ച് മീനാപ്പീസ് കടപ്പുറത്തെ അബ്ദുല്‍ സലാമിന് (40) വില്‍ക്കുകയായിരുന്നു. ഇക്കാര്യമൊന്നും അറിയാതെ അബ്ദുല്‍ സലാം കാര്‍ പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ് കുഞ്ഞിക്ക് മറിച്ചുവിറ്റു.

അഡ്വാന്‍സ് നല്‍കി വാഹനവും ആര്‍ സിയും വാങ്ങി വായ്പക്ക് ശ്രമിച്ചപ്പോഴാണ് ഇത് വ്യാജ ആര്‍ സിയാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് അബ്ദുല്‍ സലാമിനെ സമീപിച്ചതോടെ വഞ്ചിക്കപ്പെട്ടതായി വ്യക്തമായി. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞമാസം പോലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.

Fake RC case: Charge sheet submitted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Case, Crime, Accuse, Police, Kasaragod, Kanhangad, News, Fake RC.