ബേക്കല്‍:(www.kasargodvartha.com 10/11/2017) ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് 25 ലക്ഷത്തോളം രൂപ നഷ്ട പരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലൈയിംസ് ജഡ്ജ് മനോഹര്‍ കിണി ഉത്തരവിട്ടു. ബേക്കല്‍ കുറുച്ചിക്കുന്നിലെ ഷബാന മന്‍സിലില്‍ ഹനീഫയുടെ മകന്‍ പി കെ ആരീഫി(24)നാണ് പത്തൊമ്പതി ലക്ഷത്തി എഴുപത്തിയയ്യാരിത്തി എഴുന്നൂറ് രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
നഷ്ട പരിഹാര തുക ഒമ്പത് ശതമാനം പലിശ സഹിതം നല്‍കാനാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സിനെതിരെ വിധിച്ചത്. പലിശയും കൂടുമ്പോള്‍ നഷ്ട പരിഹാര തുക 25 ലക്ഷം കടക്കും. 2016 മെയ് 10 ന് ആരീഫ് ബന്ധുവായ പനയാല്‍ നെല്ലിയടുക്കം ചെറുകരയിലെ മുഹമ്മദ് ഷെരീഫിന്റെ കെ എല്‍ 14 8150 നമ്പര്‍ മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നിന്ന് തച്ചങ്ങാട് അമ്പങ്ങാട്ട് വെച്ച് എതിര്‍ഭാഗത്തു നിന്നും അമിത വേഗതയില്‍ വന്ന തച്ചങ്ങാട്ടെ അമീര്‍ ഓടിച്ച കെ 14 ഇ 6313 നമ്പര്‍ ബൈക്ക് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആരിഫിനെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏറെ നാളത്തെ ചികില്‍സയ്ക്കു ശേഷം വീട്ടിലെത്തിയ ആരിഫിന് ശാരീരിക അസ്വസ്ഥതകളുണ്ട്. തുടര്‍ന്ന് ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ അഡ്വ കെ വി രാജേന്ദ്രന്‍ മുഖേനയാണ് എം സി ടി കോടതിയില്‍ നഷ്ട പരിഹാരത്തിനായി കേസ് ഫയല്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bekal, Court, Accident, Injured, Court order, Hospital, Compensation, Treatment, Court order to give compensation for accident injured youth