Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ത്രീകളെ അസഭ്യം പറഞ്ഞതിന് ചോദ്യം ചെയ്ത സാമൂഹ്യപ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസെടുത്തു

കാറിന് തടസ്സം സൃഷ്ടിച്ച ബൈക്ക് മാറ്റാന്‍ പറഞ്ഞതിന്റെ വിരോധത്തിലും സ്ത്രീകളെ അസഭ്യം പറഞ്ഞത് Kasaragod, Kerala, News, Attack, Case, Police, Complaint, Attack; Case against 16.
കാസര്‍കോട്: (www.kasargodvartha.com 14.11.2017) കാറിന് തടസ്സം സൃഷ്ടിച്ച ബൈക്ക് മാറ്റാന്‍ പറഞ്ഞതിന്റെ വിരോധത്തിലും സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിലും സാമൂഹ്യ പ്രവര്‍ത്തകനെ ആക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ 16 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ജി എച്ച് എം ജില്ലാ ജോയിന്റ് സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ തളങ്കര പള്ളിക്കാലിലെ സാദിഖിനെ (37) അക്രമിച്ച സംഭവത്തില്‍ അച്ചു ബാങ്കോട്, ഖലീല്‍, റഊഫ്, ചെപ്പു, കെ.എം അബ്ദുല്ല തുടങ്ങിയവരടക്കം കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Kasaragod, Kerala, News, Attack, Case, Police, Complaint, Attack; Case against 16.


ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9.15 മണിയോടെ പതിക്കുന്ന് മുണ്ടപ്പതി റോഡില്‍ വെച്ചാണ് സാദിഖ് അക്രമിക്കപ്പെട്ടത്. പതിക്കുന്നിലെ ഇഖ്ബാല്‍ കുടുംബവുമൊത്ത് കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ തടസ്സം സൃഷ്ടിച്ച ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധത്തില്‍ സംഘം സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ടതോടെ ഇഖ്ബാലും കുടുംബവും വീട്ടിലേക്ക് പോയി. ഇതിന് ശേഷം സുഹൃത്തിനോട് കാര്യമന്വേഷിക്കുന്നതിനിടെയാണ് സംഘം അക്രമിച്ചതെന്ന് സാദിഖ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Related News:
കാറിന് തടസ്സം സൃഷ്ടിച്ച ബൈക്ക് മാറ്റാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞു; സംഭവം അന്വേഷിച്ച യുവാവിന് ക്രൂര മര്‍ദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Attack, Case, Police, Complaint, Attack; Case against 16.