Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ദേളി സഅദിയ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും തളിപ്പറമ്പ് സ്വദേശിയുമായ മര്‍സൂഖ് (16 Kasaragod, Kerala, news, Death, Accidental-Death, Saadiya College student dies in accident
കാസര്‍കോട്: (www.kasargodvartha.com 13.10.2017) സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ദേളി സഅദിയ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും തളിപ്പറമ്പ് സ്വദേശിയുമായ മര്‍സൂഖ് (16) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ മേല്‍പറമ്പ് ഒറവങ്കരയിലാണ് അപകടമുണ്ടായത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും അധ്യാപകനോടൊപ്പം സ്‌കൂട്ടറില്‍ വരുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു. മര്‍സൂഖിന്റെ തല വൈദ്യുതി പോസ്റ്റിലിടിച്ചതാണ് മരണത്തിന് കാരണമായത്. അധ്യാപകനായ നൂറാണി അബ്ദുല്ല (28) പരിക്കേല്‍ക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന മര്‍സൂഖിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാവിലെ 7.15 മണിയോടെ മരണം സംഭവിച്ചു.

തളിപ്പറമ്പ് സ്വദേശിയായ മര്‍സൂഖ് ചട്ടഞ്ചാലില്‍ താമസിച്ചാണ് മതപഠനവും സ്‌കൂള്‍ പഠനവും നടത്തിവന്നിരുന്നത്.
Kasaragod, Kerala, news, Death, Accidental-Death, Saadiya College student dies in accident




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Accidental-Death, Saadiya College student dies in accident