Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്

ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിക്കാന്‍ Kasaragod, Trending, Case, Investigation, Police, News, Qazi death, C.M Abdulla Maulavi, Qazi case new reveal: investigation started.
കാസര്‍കോട്: (www.kasargodvartha.com 24/10/2017) ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് ഡി വൈ എസ് പിമാരെ ചുമതലപ്പെടുത്തിയതായി കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരൻ, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എന്നിവരോട് അന്വേഷണം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ആരോപണം നേരിടുന്ന നീലേശ്വരത്തെ എ എസ് ഐ ഹനീഫില്‍ നിന്നും, വെളിപ്പെടുത്തല്‍ നടത്തിയ ആദൂര്‍ പരപ്പയിലെ അഷ്‌റഫിന്റെ ഭാര്യാ പിതാവ് സുലൈമാനില്‍ നിന്നും മറ്റും പോലീസ് വിവരങ്ങള്‍ ശേഖരിക്കും. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അഷ്‌റഫ് ഭാര്യയുമായും, ഭാര്യ പിതാവുമായും തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത് എന്നത് സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ആരോപണം ഉന്നയിച്ച അഷ്‌റഫ് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് ആര്‍ക്കും അറിയില്ല. ഇയാളെ കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചാല്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളൂ. ഇതേകുറിച്ച് അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Qazi case new reveal: investigation started

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Trending, Case, Investigation, Police, News, Qazi death, C.M Abdulla Maulavi, Qazi case new reveal: investigation started.