Join Whatsapp Group. Join now!
Aster MIMS 10/10/2023

ചുമട്ടിറക്ക് ബംഗാളികളെ ഏല്‍പിച്ചു; നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണച്ചുമതലയുള്ള ഓവര്‍സിയറെ ചുമട്ടുതൊഴിലാളികള്‍ മര്‍ദിച്ചു

കാഞ്ഞങ്ങാട് നഗരസഭയുടെ ആലാമിപ്പള്ളിയില്‍ നിര്‍മ്മാണം നടന്നുവരുന്ന പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ചുമതല Kasaragod, Kerala, news, Assault, Attack, Overseer assaulted by loading unloading workers
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2017) കാഞ്ഞങ്ങാട് നഗരസഭയുടെ ആലാമിപ്പള്ളിയില്‍ നിര്‍മ്മാണം നടന്നുവരുന്ന പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള നഗരസഭാ ഓവര്‍സിയര്‍ക്ക് ചുമട്ടുതൊഴിലാളികളുടെ മര്‍ദനം. നഗരസഭ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ പി കെ നാരായണ(42)നെയാണ് ഒരു സംഘം ചുമട്ടുതൊഴിലാളികള്‍ മര്‍ദിച്ചത്.

ബുധനാഴ്ച രാവിലെ രാവിലെ എട്ടു മണിയോടെ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന സിമന്റ് ലോറിയില്‍ നിന്നും ഇറക്കുന്നതിനിടയിലാണ് ഒരു സംഘം തൊഴിലാളികള്‍ നാരായണനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാരായണനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ നിന്നും സിമന്റ് ഇറക്കുന്നത് കരാറുകാരുടെ കീഴില്‍ പണിയെടുക്കുന്ന ബംഗാളി തൊഴിലാളികളായിരുന്നു. ഇതിനെ ചുമട്ടു തൊഴിലാളികള്‍ തടയാന്‍ ശ്രമിച്ചു. സിമന്റ് ഇറക്കാനുള്ള അവകാശം തൊഴിലാളികള്‍ക്കാണെന്ന് പറഞ്ഞ ചുമട്ടുതൊഴിലാളികളുമായി സംസാരിക്കുന്നതിനിടയിലാണ് നാരായണന് മര്‍ദനമേറ്റത്. നാരായണന്‍ കരാറുകാരന്റെ മേല്‍നോട്ടക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.

നാരായണനെ മര്‍ദ്ദിച്ച കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രകടനം നടത്തിയവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് എ വേണുഗോപാലന്‍, എം ഹരിദാസ്, സി പ്രകാശന്‍, ടി വി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Assault, Attack, Overseer assaulted by loading unloading workers