പടന്നക്കാട്: (www.kasargodvartha.com 21.10.2017) ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസേന നൂറുകണക്കിന് രോഗികള്‍ ചികിത്സക്കായി എത്തുന്ന പടന്നക്കാട്ടെ ജില്ലാ ആയുര്‍വേദ ആശുപത്രി 'അത്യാസന്ന നിലയില്‍'. ആയുര്‍വേദാശുപത്രിയിലെ പ്രശ്‌നങ്ങളും പരാധീനതകളും പരിഹരിക്കുമെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നല്‍കിയ ഉറപ്പ് ഏഴു മാസം കഴിഞ്ഞിട്ടും തറക്കല്ലിലൊതുങ്ങി നില്‍ക്കുന്നു.
50 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള അനുമതി ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിഞ്ഞതോടെ പുതിയ കെട്ടിടത്തില്‍ 40 കിടക്കകള്‍ മാത്രമേ ഇടാനാകുന്നുള്ളൂ. ആശുപത്രിയെ 100 കിടക്കകളോടുകൂടിയ ആശുപത്രിയായി ഉയര്‍ത്തുമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് വാങ്ങിയിട്ട 50 കട്ടിലുകളും കിടക്കകളുമുള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങള്‍ ആശുപത്രിയുടെ താഴത്തെ നിലയില്‍ രണ്ടിടങ്ങളിലായി പൂട്ടിവച്ചിരിക്കുകയാണ്. കാലപ്പഴക്കത്താല്‍ ഇവ നശിക്കുമെന്ന ഭീതിയിലാണ് ആശുപത്രി അധികൃതര്‍. സ്ത്രീ- പുരുഷ വാര്‍ഡുകളിലും നന്നേ സൗകര്യം കുറവാണ് 25 കട്ടില്‍ ഇടേണ്ട സ്ത്രീ വാര്‍ഡ് രണ്ടായി പകുത്താണ് പുരുഷ വാര്‍ഡിനും സ്ഥലം കണ്ടെത്തിയിരിക്കുന്നത്. രണ്ടിടത്തും നിന്നു തിരിയാന്‍ പോലും സ്ഥലമില്ല. ഇതു മൂലം രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതം ചെറുതല്ല.
ഇവിടെ ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും സഹായികള്‍ക്കും ഭക്ഷണം കഴിക്കാന്‍ കാന്റീന്‍ സൗകര്യമൊരുക്കുമെന്ന ഉറപ്പും നടപ്പായില്ല. നൈറ്റ് വാച്ച്മാനെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും വാക്കിലൊതുങ്ങി. ഇതു രാത്രിയില്‍ ജോലി ചെയ്യുന്ന സത്രീ നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നു. പുതുതായി മാനസികരോഗ ചികിത്സാ വിഭാഗവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. അവിടെ അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ രാത്രിയിലും മറ്റും എഴുന്നേറ്റു പുറത്തേക്കു പോകുമ്പോള്‍ അവരെ തിരികെയെത്തിക്കാന്‍ പോലും നഴ്‌സുമാര്‍ പാടുപെടുകയാണ്. ദേശീയ പാതയില്‍ നിന്നും ഏറെ ഉള്ളിലായാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ രോഗികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ദേശീയ പാതയില്‍ നിന്നും ആശുപത്രിയിലേക്കുള്ള റോഡ് തുടങ്ങുന്ന സ്ഥലത്തു കമാനാകൃതിയില്‍ ആകര്‍ഷകമായ ബോര്‍ഡ് സ്ഥാപിക്കാനുള്ള തീരുമാനം പോലും നടപ്പാക്കാത്ത സ്ഥിതിയാണുള്ളത്.
പുതിയ ആശുപത്രി കെട്ടിടം പണിയാനായി ഉണ്ടാക്കിയ കുഴികളില്‍ കൊതുകുകള്‍ പെറ്റുപെരുകി ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. ജില്ലയില്‍ തന്നെ ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സയാണ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ലഭിക്കുന്നത്. ഇവിടത്തെ വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സക്കായി ദിവസേന രോഗികളുടെ നീണ്ട നിര തന്നെ ഉണ്ടാകാറുണ്ട്. രോഗികളുടെ ബാഹുല്യം മൂലം പലപ്പോഴും ടോക്കണ്‍ നല്‍കിയാണ് തിരക്ക് നിയന്ത്രിക്കാറുള്ളത്. എന്നാല്‍ ആശുപത്രിയുടെ അസൗകര്യം മൂലം രോഗികള്‍ ആശുപത്രിയോട് മുഖംതിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് സ്വകാര്യ ആശുപത്രികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദമാണോ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്താതിരിക്കാന്‍ കാരണമെന്നും ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Padannakad, Hospital, Treatment, Featured, News, District Ayurvedic Hospital.