കാസര്‍കോട്: (www.kasargodvartha.com 28.10.2017) ഗള്‍ഫില്‍ നിന്നും കഷ്ടപ്പെട്ട് അധ്വാനിച്ച പണം കൊണ്ട് വാങ്ങിയ കെട്ടിടത്തിന് നഗരസഭ പെര്‍മിറ്റ് നമ്പര്‍ നല്‍കുന്നില്ലെന്നാരോപിച്ച് മുന്‍ ഗള്‍ഫുകാരന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആത്മഹത്യാ ഭീഷണിക്കത്തെഴുതി. നെക്രാജെ നെല്ലിക്കട്ട ഹൗസിലെ ബി. താജുദ്ദീനാണ് മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് കത്തയച്ചത്.
ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുകയാണെന്നും കൈക്കൂലി നല്‍കിയില്ലെങ്കില്‍ കെട്ടിടത്തിന് പെര്‍മിറ്റ് നമ്പര്‍ നല്‍കില്ലെന്നുമാണ് അറിയിച്ചതെന്നും താജുദ്ദീന്‍ പറയുന്നു. കെട്ടിടം നല്‍കിയ മൂന്ന് ഉടമസ്ഥരും ഇടനിലക്കാരും നീലേശ്വരം നഗരസഭയുടെ ഉദ്യോഗസ്ഥരുമായിരിക്കും തന്റെ മരണത്തിന് കാരണക്കാരായിരിക്കുക എന്നു കാണിച്ചാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ഈ മാസം കാസര്‍കോട്ടെത്തുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ജീവനൊടുക്കുമെന്നാണ് താജുദ്ദീന്റെ ഭീഷണി.
നീലേശ്വരം ബസ് സ്റ്റാന്‍ഡിനടുത്തുള്ള യൂണിറ്റി ടവര്‍ എന്ന ബിള്‍ഡിംഗിന്റെ രണ്ടാം നില തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് താജുദ്ദീന്‍ പറയുന്നത്. ഈ രണ്ടാം നിലയുടെ നമ്പര്‍ ലഭിക്കുന്നതിനായി പല തവണ നഗരസഭ ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. കൈക്കൂലി നല്‍കാത്തതിന്റെ പേരിലാണ് നമ്പര്‍ നല്‍കാതെ ബുദ്ധിമ്മുട്ടിക്കുന്നത്. നീലേശ്വരം നഗരസഭയിലെ എഞ്ചിനീയറും ഓവര്‍സിയറും കൈക്കൂലി നല്‍കാത്തതിനാല്‍ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാതെ ഓരോ ഒഴിവുകഴിവുകള്‍ ഉണ്ടാക്കി ദിവസങ്ങളായി നീട്ടിക്കൊണ്ടുപോയി ബുദ്ധിമ്മുട്ടിക്കുകയാണ്.
25വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത് കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടാണ് ഈ കെട്ടിടം വാങ്ങിയത്. ഇതെല്ലാം ഇപ്പോള്‍ വൃഥാവിലായിരിക്കുകയാണ്. മുഖ്യമന്ത്രി ഇടപെട്ട് കെട്ടിടത്തിന് പെര്‍മിറ്റ് നമ്പര്‍ അനുവദിച്ച് നല്‍കണമെന്നും അല്ലാത്ത പക്ഷം ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്നുമാണ് താജുദ്ദീന്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Municipality, Neeleswaram, complaint, Municipal authority Not allowing Permit number for building; Man sent suicide letter to CM