Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരമധ്യത്തില്‍ കെ എസ് ടി പിയുടെ കുഴി അപകടം വിതയ്ക്കുന്നു; കാല്‍തെന്നി വീണ യുവാവിന്റെ കണ്ണുതകര്‍ന്നു

കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ കെഎസ്ടിപിയുടെ കുഴി അപകടം വിതയ്ക്കുന്നു. ഈ കുഴിയില്‍ കാല്‍തെന്നി വീണ് കണ്ണുതകര്‍ന്ന നിലയില്‍ യുവാവ് ആശുപത്രിയിലായി. തൃKasaragod, Kerala, news, Accident, Youth, Kanhangad, Man injured after falling in pit
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2017) കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ കെഎസ്ടിപിയുടെ കുഴി അപകടം വിതയ്ക്കുന്നു. ഈ കുഴിയില്‍ കാല്‍തെന്നി വീണ് കണ്ണുതകര്‍ന്ന നിലയില്‍ യുവാവ് ആശുപത്രിയിലായി. തൃക്കരിപ്പൂര്‍ സ്വദേശി ഷിജിത്ത് (32) ആണ് കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി റോഡിന്റെ ഡിവൈഡറില്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാന്‍ കുഴിച്ച കുഴിയില്‍ വീണത്. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാമന് സംഭവം.

നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ജംഗ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് വരെ കെഎസ്ടിപി റോഡ് മധ്യത്തിലെ ഡിവൈഡറില്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാന്‍ വന്‍ കുഴികള്‍ നിര്‍മ്മിച്ചിരുന്നു. യാതൊരു സൂചനാ മുന്നറിയിപ്പുകളോ സുരക്ഷാ വലയമോ ഇല്ലാതെ റോഡുമധ്യത്തിലെ ഡിവൈഡറില്‍ നിര്‍മ്മിച്ച കുഴികള്‍ പ്രത്യക്ഷത്തില്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പെടുന്നില്ല. തെരുവ് വിളക്കുകളൊന്നും കത്താത്തതിനാല്‍ രാത്രിയായാല്‍ ഇവിടെ കൂരിരുട്ട് തന്നെയാണ്.

കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന് വടക്കുമാറി നിര്‍മ്മിച്ച കുഴിയിലാണ് ഷിജിത്ത് തലയിടിച്ച് വീണത്. കുഴിയില്‍ വീണ് നിലവിളിച്ച ഷിജിത്തിനെ റോഡിന്റെ മറുഭാഗത്ത് തട്ടുകടക്കരികിലുണ്ടായിരുന്ന ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത്, മുന്‍ പ്രസിഡണ്ട് അഡ്വ. കെ രാജ്മോഹന്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി സേതു എന്നിവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇരു കണ്ണുകള്‍ക്കും തലക്കും പരിക്കേറ്റ യുവാവിനെ ഉടന്‍ കോട്ടച്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍മാരായ മഹ് മൂദ് മുറിയനാവിയും സന്തോഷ് കുശാല്‍നഗറും ആശുപത്രിയിലെത്തി. തൊട്ടുപിറകെ കെഎസ്ടിപി ജീവനക്കാരും സ്ഥലത്തെത്തി യുവാവിന്റെ ചികിത്സാചെലവ് ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Youth, Kanhangad, Man injured after falling in pit