Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇനി മുതല്‍ ഹോട്ടലുകളിലും ബിയര്‍ ലഭിക്കും; പുതിയ തീരുമാനവുമായി എക്‌സൈസ്, ലക്ഷ്യം കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം

ഇനി മുതല്‍ ഹോട്ടലുകളിലും ബിയര്‍ ലഭിക്കും. എക്‌സൈസ് വകുപ്പാണ് പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരമാണ് ലക്ഷ്യം. നിലവില്‍ ബിKerala, news, Thiruvananthapuram, Top-Headlines, Hotel, Liquor Supply in Hotels
തിരുവനന്തപുരം: (www.kasargodvartha.com 29.10.2017) ഇനി മുതല്‍ ഹോട്ടലുകളിലും ബിയര്‍ ലഭിക്കും. എക്‌സൈസ് വകുപ്പാണ് പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരമാണ് ലക്ഷ്യം. നിലവില്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളില്‍ മാത്രമാണ് ബിയര്‍ വിതരണം ചെയ്തുവരുന്നത്. ഹോട്ടലിലേക്കും ബിയര്‍ വ്യാപിപ്പിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം കൈകൊള്ളുക.

ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ചു വിതരണം ചെയ്യാമെന്ന റിപ്പോര്‍ട്ടാണ് എക്സൈസ് പുറത്തിറക്കിയത്. ഇതുവഴി കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പിന്റെ കണ്ടെത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Thiruvananthapuram, Top-Headlines, Hotel, Liquor Supply in Hotels