Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സിയെ നഷ്ടത്തിലാക്കിയ ഉത്തരവ് അധികൃതര്‍ പിന്‍വലിച്ചു; റൂട്ടുകള്‍ പുനഃസ്ഥാപിച്ചു

നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ് ആര്‍ ടി സിയെ വീണ്ടും നഷ്ടത്തിലാക്കിക്കൊണ്ടുള്ള റൂട്ടുമാറ്റ ഉത്തരവ് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ KSRTC, Madikai, News, Natives, KSRTC with draws controversial decision
മടിക്കൈ: (www.kasargodvartha.com 20/10/2017) നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ് ആര്‍ ടി സിയെ വീണ്ടും നഷ്ടത്തിലാക്കിക്കൊണ്ടുള്ള റൂട്ടുമാറ്റ ഉത്തരവ് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ പിന്‍വലിച്ചു. പഴയ രീതിയിലേക്ക് റൂട്ടുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

മുണ്ടോട്ട് നിന്നും കാഞ്ഞിരപ്പൊയില്‍, ചായ്യോം, ബങ്കളം വഴി നീലേശ്വരത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസിന്റെ സമയം മാറ്റിക്കൊണ്ട് നല്‍കിയ അടിയന്തിര ഉത്തരവാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ പിന്‍വലിച്ചത്. രാവിലെ 7.15ന് ബങ്കളത്തു നിന്നും നീലേശ്വരത്തേക്കും, നീലേശ്വരത്ത് നിന്നും പാലായിയിലേക്കും പോകുന്ന കെ എസ് ആര്‍ ടി സി ബസ് നഷ്ടത്തിലായതിനാല്‍ ഇതിന്റെ സമയവും റൂട്ടും കഴിഞ്ഞ 12ന് പുതുക്കി നിശ്ചയിച്ചിരുന്നു. രാത്രി 7.20ന് നീലേശ്വരത്ത് നിന്നും ബങ്കളം വഴി കയ്യൂരിലേക്ക് പോയിരുന്ന ബസ് യാത്രക്കാരെ കയ്യൂരിലിറക്കിയ ശേഷം ആള്‍ക്കാരെ കയറ്റാതെ 16 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിര്‍ത്തിയിടുകയായിരുന്നു പതിവ്.


രാവിലെ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഏഴു മണിക്ക് ബങ്കളത്തേക്കെത്തും. ഇവിടെ നിന്നുമാണ് 7.15ന് നീലേശ്വരത്തേക്ക് പോയിരുന്നത്. ഈ റൂട്ട് നഷ്ടമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് റൂട്ട് മാറ്റിയത്. വൈകിട്ട് കയ്യൂരിലേക്കുള്ള ട്രിപ്പ് റദ്ദാക്കി പകരം 7.20ന് നീലേശ്വരത്ത് നിന്ന് പുറപ്പെട്ട് ബങ്കളം, ചായ്യോം, കാഞ്ഞിരപ്പൊയില്‍ വഴി മുണ്ടോട്ട് യാത്ര അവസാനിപ്പിക്കും. പിന്നീട് അടുത്ത ദിവസം രാവിലെ 7.20ന് മുണ്ടോട്ട് നിന്നും പുറപ്പെട്ട് 7.50ന് നീലേശ്വരത്ത് എത്തുന്ന രീതിയിലായിരുന്നു റൂട്ട് മാറ്റി നിശ്ചയിച്ചത്. 12 മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നു. ആദ്യ ദിവസം തന്നെ വന്‍ കളക്ഷന്‍ ലഭിക്കുകയും ചെയ്തു.

എന്നാല്‍ 13ന് രാവിലെ ബസ് 6.50ന് മുണ്ടോട്ട് നിന്നും പുറപ്പെടണമെന്നും നീലേശ്വരത്തെത്തി പതിവുപോലെ പാലായിലേക്ക് സര്‍വീസ് നടത്തണമെന്നായിരുന്നു ഡിപ്പോയില്‍ നിന്നും അടിയന്തിര നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതേ തുടര്‍ന്ന് നേരത്തേ നിശ്ചയിച്ച സമയപ്രകാരം ബസ് കാത്തിരുന്നവര്‍ പെരുവഴിയിലായി. ട്രിപ്പാകട്ടെ കൂടുതല്‍ നഷ്ടമാകുകയും ചെയ്തു. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് കെ എസ് ആര്‍ ടി സി ഉന്നത അധികൃതര്‍ ഇടപെട്ട് ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച മുതല്‍ പതിവുപോലെ സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KSRTC, Madikai, News, Natives, KSRTC with draws controversial decision.