കാസര്‍കോട്: (www.kasargodvartha.com 11.10.2017) ജനറല്‍ ആശുപത്രിയിലെ ഒ.പി കൗണ്ടറിലേക്കും റിസപ്ഷനിലേക്കും നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്ന രണ്ടംഗ സംഘത്തെ പോലീസ് കൈയ്യോടെ പിടികൂടി. ആശുപത്രിയിലെ നഴ്‌സുമാരും ജീവനക്കാരികളുമാണ് ഫോണ്‍ ശല്യം മൂലം പൊറുതിമുട്ടിയത്. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് അശ്ലീലഭാഷയില്‍ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നത് പതിവായതോടെയാണ് ഗത്യന്തരമില്ലാതെ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരികള്‍ പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചവരെ കണ്ടെത്തുകയായിരുന്നു.
പെറ്റി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം രണ്ടുപേരെയും പിന്നീട് വിട്ടയച്ചു. ജനറല്‍ ആശുപത്രിയിലേക്ക് അനാവശ്യമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അനാവശ്യ കോളുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പെടുത്തും. കുറ്റക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Held, Police, Phone-call, General-hospital, complaint, Investigation, Disturbing via phone call; 2 held