Join Whatsapp Group. Join now!
Aster MIMS 10/10/2023

പാര്‍ക്കിംഗിനെ ചൊല്ലി കാര്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി; കാറുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഹോംഗാര്‍ഡിന്റെ കോളറിന് കുത്തിപിടിച്ചു, പോലീസിനെ തടഞ്ഞവരെ പിരിച്ചുവിടാന്‍ ലാത്തി വീശി

പാര്‍ക്കിംഗിനെ ചൊല്ലി കാര്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. കാറുകള്‍ News, Manjeshwaram, Kasaragod, Kerala, Police, Car, Custody, Hospital,
മഞ്ചേശ്വരം:(www.kasargodvartha.com 20/10/2017) പാര്‍ക്കിംഗിനെ ചൊല്ലി കാര്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. കാറുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഹോംഗാര്‍ഡിന്റെ കോളറിന് കുത്തിപിടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജൂനിയര്‍ എസ് ഐ നിജീഷിനെയും പോലീസുകാരെയും വളഞ്ഞവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ഹൊസങ്കാടി ടൗണില്‍ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്.

നോ പാര്‍ക്കിംഗ് സ്ഥലത്ത് രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് ഹോംഗാര്‍ഡ് മണിയും മറ്റൊരു ഹോംഗാര്‍ഡും സ്ഥലത്തെത്തി കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതിന് ഇവര്‍ തയ്യാറാകാതിരിക്കുകയും ഹോംഗാര്‍ഡിന്റെ കോളറിന് പിടിച്ച് കയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ജൂനിയര്‍ എസ് ഐ നിജീഷും സംഘവും എത്തിയതോടെ കാറുകള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടി നിന്നവര്‍ പോലീസിന് നേരെ തിരിയുകയായിരുന്നു. ഇതോടെയാണ് ഇവരെ പിരിച്ച് വിടാന്‍ പേലീസ് ലാത്തിവീശിയത്.

സംഭവ സ്ഥലത്തുനിന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. കയ്യേറ്റത്തിനിരയായ ഹോംഗാര്‍ഡുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manjeshwaram, Kasaragod, Kerala, Police, Car, Custody, Hospital,Clash over Car parking