Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫ്രൂട്‌സ് വില്‍പ്പനയെച്ചൊല്ലി കച്ചവടക്കാര്‍ തമ്മിലേറ്റുമുട്ടി; 2 പേര്‍ ആശുപത്രിയില്‍

ഫ്രൂട്‌സ് വില്‍പ്പനയെച്ചൊല്ലി വില്‍പ്പനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ റൂട്ടില്‍ വാഹനത്തില്‍ ഫ്രൂട്ട്‌സ് വില്‍പ്പന നടത്തുന്നസംഘങ്ങളാണ് Panathur, Odayanchal, Clash, Merchant, Injured, Hospital, News
ഒടയംചാല്‍: (www.kasargodvartha.com 21.10.2017) ഫ്രൂട്‌സ് വില്‍പ്പനയെച്ചൊല്ലി വില്‍പ്പനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ റൂട്ടില്‍ വാഹനത്തില്‍ ഫ്രൂട്ട്‌സ് വില്‍പ്പന നടത്തുന്നസംഘങ്ങളാണ് രാവിലെ ഇരിയയിലും ഒടയംചാലിലും വെച്ച് ഏറ്റുമുട്ടിയത്.

പരിക്കേറ്റ സഹോദരങ്ങളായ കാഞ്ഞങ്ങാട് ആവിയിലെ റിയാസ് (21), ഇര്‍ഷാദ് (20) എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രൂട്ട്‌സ് വില്‍പ്പനക്കാരായ കൃപാഷും അഷ്‌ക്കറുമാണ് തങ്ങളെ അക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. റിയാസിന്റെ തലയ്ക്ക് വടി കൊണ്ടുള്ള അടിയേറ്റും ഇര്‍ഷാദിന്റെ കൈയ്യില്‍ കടിയേറ്റും പരിക്കുണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന പണം അക്രമികള്‍ മോഷ്ടിച്ചതായും പറയുന്നു.

റിയാസ്

റിയാസും ഇര്‍ഷാദും ഇരിയയില്‍ ഫ്രൂട്ട്‌സ് വില്‍പ്പന നടത്തുന്നതിനിടയില്‍ ഇവിടെ എത്തിയ കൃപാഷും അഷ്‌ക്കറും പുറമേയുള്ളവര്‍ ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതിനെ തുടര്‍ന്ന് .ഇരിയയില്‍ കച്ചവടം നിര്‍ത്തി ഒടയം ചാലില്‍ എത്തിയ ഇര്‍ഷാദിനെയും റിയാസിനെയും പിന്തുടര്‍ന്ന് എത്തിയ അക്രമികള്‍ ഇവിടെ വെച്ചും ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു.സംഭവം കണ്ടെത്തിയ സി ഐ ടി യു പ്രവര്‍ത്തകരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

പുറം നാടുകളില്‍ പഴ വര്‍ഗങ്ങള്‍ കൊണ്ടുവന്ന് മലയോര മേഖലകളില്‍ വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്ക് നേരെ ഒരു മാസം മുമ്പും അക്രമം ഉണ്ടായിരുന്നു. അന്ന് അമ്പലത്തറ പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Panathur, Odayanchal, Clash, Merchant, Injured, Hospital, News.