Join Whatsapp Group. Join now!
Aster MIMS 10/10/2023

കുട്ടികളെ ഉപയോഗിച്ച് സമരം നടത്തിയവര്‍ക്കെതിരെ പരാതിയുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം

കുട്ടികളെ ഉപയോഗിച്ച് സമരം നടത്തിയവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പരാതി നല്‍കി. കുട്ടികളെ വിവിധ സംഘടനകള്‍ സമര മാര്‍ഗങ്ങള്‍ക്ക് Kasaragod, Complaint, News, Children, March, Child Protect Team, Human rights commission.
കാസര്‍കോട്: (my.kasargodvartha.com 12/10/2017) കുട്ടികളെ ഉപയോഗിച്ച് സമരം നടത്തിയവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പരാതി നല്‍കി. കുട്ടികളെ വിവിധ സംഘടനകള്‍ സമര മാര്‍ഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെതിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പ്രതികരിക്കാന്‍ ശേഷിയില്ലാത്ത കുട്ടികളുടെ വൈകല്യവും ദയനീയതയും

മുന്‍വശത്ത് പ്രദര്‍ശിപ്പിച്ച് സമരപരിപാടി നടത്തുന്നത് ജുവനൈല്‍ ജസ്റ്റീസ് ആക്ട് 23 പ്രകാരം കുറ്റകരമാണ്. ഇത്തരത്തിലൊരു നിയമം നിലനില്‍ക്കെ അംഗ പരിമിതരും, മാനസിക വെല്ലുവിളി നേരിടുന്നതുമായ കുട്ടികളെ ഉപയോഗിച്ച് കാസര്‍കോട് ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ കൂട്ടായ്മ കലക്ട്രേറ്റില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ സംഘാടകര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Complaint, News, Children, March, Child Protect Team, Human rights commission.