Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ ബദിയടുക്ക News, Kasaragod, Bus, Accident, Student, Case, College, Police, Death,
ബദിയടുക്ക: (www.kasargodvartha.com 26/10/2017) ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ബേള ചേടിക്കാനം കോളനിയിലെ പരേതനായ ശുക്രപ്പയുടെയും മീനാക്ഷിയുടെയും മകള്‍ ഉഷാലത (20) ആണ് ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട്- പെര്‍ള റൂട്ടിലോടുന്ന പിഎംഎസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ബദിയടുക്ക പോലീസ് കേസെടുത്തു.

പൊയ്യക്കണ്ടത്ത് നിന്നാണ് ഉഷാലത ബസ് കയറിയത്. ഇതിനിടയില്‍ ഉഷാലതയുടെ ബാഗിന്റെ വള്ളി ബസിന്റെ വാതില്‍ ലോക്കില്‍ കുരുങ്ങുകയും തുടര്‍ന്ന് വാതില്‍ തുറക്കപ്പെട്ടതോടെ വിദ്യാര്‍ത്ഥിനി പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തുടര്‍ന്ന് ഉഷാലതയുടെ ദേഹത്ത് കൂടി ഇതേ ബസിന്റെ പിന്‍ഭാഗത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉഷാലതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 News, Kasaragod, Bus, Accident, Student, Case, College, Police, Death, Bus accident; Case against driver

ബദിയടുക്ക കോ-ഓപ്പറേറ്റീവ് കോളജിലെ പി.ജി വിദ്യാര്‍ത്ഥിനിയാണ് മരണപ്പെട്ട ഉഷാലത. വിദ്യാര്‍ത്ഥിനിയുടെ അപകടമരണം സഹപാഠികളെയും അധ്യാപകരെയും ദു:ഖത്തിലാഴ്ത്തി. ഏകമകളുടെ വിയോഗം കുടുംബത്തെയും തളര്‍ത്തിയിരിക്കുകയാണ്.

Related News:

ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി മരിച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Bus, Accident, Student, Case, College, Police, Death, Bus accident; Case against driver