ആദൂര്‍: (www.kasargodvartha.com 12.10.2017) കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂര്‍ ചേരങ്കൈ കടപ്പുറത്തെ രമിത്തിനാണ് (23) അപകടത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന രമിത്തിന്റെ ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ രമിത്തിനെ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. രമിത്ത് ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ റോഡിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.
ഒക്ടോബര്‍ എട്ടിന് മുളിയാര്‍ പാലത്തിന് സമീപം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് തലേദിവസം കാറടുക്ക വണ്ണാച്ചടവില്‍ പിക്കപ്പ്ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Accident, Injured, Bike, Car-Accident, Youth, Bike rider seriously injured after car hits