Join Whatsapp Group. Join now!
Aster MIMS 10/10/2023

വള്ളംകളിക്കിടെ അക്രമം; സി ഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു

വള്ളംകളിക്കിടയില്‍ അക്രമം നടത്തിയവര്‍ക്കുനേരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സി ഐ ഓഫീസിലേക്ക് കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു Nileshwaram, News, March, Attack, Injured, Protest, KK Dineshan
നീലേശ്വരം: (www.kasargodvartha.com 26.10.2017) വള്ളംകളിക്കിടയില്‍ അക്രമം നടത്തിയവര്‍ക്കുനേരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സി ഐ ഓഫീസിലേക്ക് കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. മെട്ടമ്മലില്‍ നടന്ന വള്ളം കളി മത്സരത്തിനിടയില്‍ അച്ചാംതുരുത്തി പാലിച്ചോന്‍ ബോട്ട് ക്ലബ്ബിന്റെ അമരക്കാന്‍ കെ കെ ദിനേശിനെ അടിച്ച് പരിക്കേല്‍പ്പിച്ചവരുടെപേരില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.


സെപ്റ്റംബര്‍ അഞ്ചിനായിരുന്നു മെട്ടമ്മല്‍ ബ്രദേഴ്‌സ് വള്ളം കളി സംഘടിപ്പിച്ചത്. അടിയേറ്റ ദിനേശന്‍ ദീര്‍ഘനാള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ദിനേശന്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. മര്‍ച്ചന്റ് നേവി ജീവനക്കാരനായ ദിനേശന്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വള്ളംകളി മത്സരത്തില്‍ പങ്കെടുത്തത്. കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളുള്‍പെടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.

പോലീസ് സ്‌റ്റേഷന് സമീപം വെച്ചാണ് ബാരിക്കേട് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ വി വിനോദ് അച്ചാംതുരുത്തി, ജനാര്‍ദനന്‍, പ്രതാപന്‍, കെ വി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, News, March, Attack, Injured, Protest, KK Dineshan.