മതംമാറിയ യുവതിയുടെ മരണം; വ്യാജസിദ്ധന്‍ അറസ്റ്റില്‍

മതംമാറിയ യുവതിയുടെ മരണം; വ്യാജസിദ്ധന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.08.2017) മതംമാറിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജസിദ്ധനെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്ടെ ആവിക്കര ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ടീന എന്ന തന്‍സീറയെയാണ് ഒരാഴ്ച മുമ്പ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അജാനൂര്‍ കുറ്റ്യാടി കൊളവയലിലെ അബ്ദുര്‍ റഹ് മാനെ (58) പോലീസ് അറസ്റ്റു ചെയ്തത്.

പാണത്തൂര്‍ സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവര്‍ ജോമോനാണ് ടീനയുടെ ഭര്‍ത്താവ്. യുവതി ആത്മഹത്യ ചെയ്ത സമയത്ത് ഒരാഴ്ചയോളം ക്വാര്‍ട്ടേഴ്സില്‍ മന്ത്രവാദ കര്‍മ്മങ്ങള്‍ നടന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യ നടന്ന ദിവസവും മന്ത്രവാദ കര്‍മ്മം നടന്നതായി പോലീസിനു തെളിവ് ലഭിച്ചിരുന്നു. യുവതിയുടെ ദേഹത്ത് മന്ത്രവാദത്തിന്റെ പാടുകളുള്ളതായി പോസ്റ്റു മോര്‍ട്ടത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അബ്ദുര്‍ റഹ് മാനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുകയാണുണ്ടായത്.

അറസ്റ്റിലാ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related News:
മതംമാറിയ യുവതിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; വ്യാജ സിദ്ധന്‍ പിടിയില്‍, മൃതദേഹത്തില്‍ കണ്ട പാടുകള്‍ മന്ത്രവാദം നടത്തിയപ്പോഴുണ്ടായതാണെന്ന് സൂചന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, arrest, case, Investigation, Police, Death, Hanged, Woman, Woman's death; fake Sidhan arrested