വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. എസ് ഐ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.08.2017) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. എസ് ഐ മരണപ്പെട്ടു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നിന്നും എസ് ഐ ആയി വിരമിച്ച ഉപ്പിലിക്കൈ മോനാച്ചയിലെ ചന്ദ്രശേഖരനാണ് (58) മരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖരന്‍ വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രശേഖരന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഭാര്യ; ബിന്ദു. മക്കള്‍: ചാന്ദിനി (ബി ഡി എസ് വിദ്യാര്‍ത്ഥിനി), ചന്ദന (പത്താംതരം വിദ്യാര്‍ത്ഥിനി കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയം), സഹോദരങ്ങള്‍; മാണി, ഇച്ചിര, നാരായണി, മാധവി, പരേതരായ പാര്‍വതി, കുഞ്ഞിരാമന്‍, കൃഷ്ണന്‍.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Death, Police-officer, Rtd. SI dies after illness
Previous Post Next Post