Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രളയം; മരണം 20 ആയി

മുംബൈയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. കനത്ത മഴയാണ് മുംബൈയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മഴയില്‍ വീടു തകMumbai, news, Top-Headlines, National, Rain, 20 die in Maharashtra rains, Met dept says worst is over
മുംബൈ: (www.kasargodvartha.com 31.08.2017) മുംബൈയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. കനത്ത മഴയാണ് മുംബൈയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മഴയില്‍ വീടു തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങളടക്കം മൂന്നുപേരും താനെയില്‍ രണ്ട് സ്ത്രീകളും മരിച്ചതായാണ് റിപോര്‍ട്ടുകള്‍. പലയിടങ്ങളുടെ വെള്ളം കയറി ജനജീവിതം ദു:സഹമായിരിക്കുകയാണ്.

റോഡ്- ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നുവെങ്കിലും മഴയില്‍ അല്‍പം കുറവുണ്ടായതിനാല്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചതായാണ് വിവരം. കഴിഞ്ഞ 12 വര്‍ഷത്തിലാദ്യമായാണ് മുംബൈയില്‍ ഇത്രയും കനത്ത മഴ ലഭിക്കുന്നത്. മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. വ്യോമഗതാഗതം തടസപ്പെട്ടിരുന്നുവെങ്കിലും പിന്നീട് പുന:സ്ഥാപിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി ദുരന്തനിവാരണ പ്രതികരണ സേനയുടെ അഞ്ചു സംഘങ്ങളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.മഴയെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും മറ്റും കുടുങ്ങിയവരെ സഹായിക്കുന്നതിനായി ദുരന്തനിവാരണസേന, ബൃഹന്‍ മുംബൈ കോര്‍പറേഷന്‍ എന്നിവയുടെ സഹായത്തോടെ റെയില്‍വേ പോലീസ് ശ്രമം നടത്തിവരികയാണ്. അതേസമയം അസം, ബിഹാര്‍, അടക്കം ആറ് സംസ്ഥാനങ്ങളില്‍ പ്രളയം തുടരവേ 12 സംസ്ഥാനങ്ങളില്‍ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശക്തമായ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, news, Top-Headlines, National, Rain, 20 die in Maharashtra rains, Met dept says worst is over